World Sight Day 2022 : കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താൻ കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

First Published | Oct 13, 2022, 2:45 PM IST

കണ്ണുകളുടെ ആരോ​ഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുറമേയുള്ള ഭംഗിമാത്രമല്ല അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യം നില നിര്‍ത്താനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
 

ഒമേഗ-3 ഫാറ്റി ആസിഡുകൾ നട്‌സിൽ ധാരാളമുണ്ട്. ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട കേടുപാടുകളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കും. ബദാം, നിലക്കടല, പിസ്ത, കശുവണ്ടി എന്നിവ കണ്ണുകൾക്ക് ഗുണം ചെയ്യുന്ന വിവിധതരം നട്സുകളാണ്. നട്ട്‌സിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കണ്ണിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് കണ്ണിന്‍റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. 
 


വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ കാരറ്റിന് ഓറഞ്ച് നിറം നൽകുന്നു. വിറ്റാമിൻ എ കാഴ്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. റെറ്റിനയെ പ്രകാശം ആഗിരണം ചെയ്യാൻ സഹായിക്കുന്ന റോഡോപ്സിൻ എന്ന പ്രോട്ടീന്റെ ഘടകമാണിത്.
 

egg

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. ഇത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കും. വിറ്റാമിൻ സി, ഇ, സിങ്ക് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മുട്ട.
 

വിറ്റാമിന്‍ സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഉറവിടമാണ് ബെറികള്‍. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കാവുന്ന് കണ്ണിന് വളരെയേറെ ഗുണം ചെയ്യുന്നു. ബെറിയിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിന്‍' എന്ന ഫ്‌ളേവനോയിഡ് കാഴ്ചാശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

Latest Videos

click me!