പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

First Published | Oct 17, 2020, 8:50 PM IST

പല്ലിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

ഒന്ന്...വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഓറഞ്ച്, നാരങ്ങ, കിവി, പൈനാപ്പിള്‍, സ്ട്രോബറി, തക്കാളി, വെള്ളരിക്ക, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ സി നിങ്ങളുടെ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
undefined
രണ്ട്...പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം,വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.
undefined

Latest Videos


മൂന്ന്...മുട്ടയാണ് ഈ പട്ടികയിലെ മൂന്നാമന്‍. പല്ലുകളുടെ ആരോഗ്യത്തിന് വേണ്ട പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്.
undefined
നാല്...ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ല് ഇവിടെയും പറയാം. പല്ലുകളില്‍ 'ക്യാവിറ്റി' ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ നല്ലതാണ്. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ (പ്ലാക്) നീക്കം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആപ്പിള്‍ ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
undefined
അഞ്ച്...വെള്ളം ധാരാളം കുടിക്കണം.വായ് വൃത്തിയായിരിക്കാനും അതുവഴി പല്ലുകളുടെ ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
undefined
ആറ്...വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ പഴം ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. പഴം കഴിക്കുന്നത് പല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും. പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വര്‍ധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.
undefined
ഏഴ്...ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഗ്രീന്‍ടീ. ഇവ അമിതവണ്ണം കുറയ്ക്കാന്‍ മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
undefined
click me!