ഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

First Published | Aug 25, 2022, 10:58 AM IST

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റും വ്യായാമവും ചെയ്തിട്ടും ഭാരം കുറയുന്നില്ലേ? വണ്ണം കുറയ്ക്കാൻ ചില പാനീയങ്ങളും സഹായിക്കും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ആരോ​ഗ്യകരമായ പാനീയങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

green tea

ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താൻ ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീയിൽ കഫീനും ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ എന്ന ഒരു തരം ഫ്ലേവനോയ്ഡും അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിൻ അധിക കൊഴുപ്പ് തകർക്കാൻ സഹായിക്കും, അതേസമയം കാറ്റെചിനും കഫീനും ശരീരം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കും.

ginger tea

ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി വെള്ളം സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം ചൂടുള്ള ഇഞ്ചി ചേർത്ത വെള്ളം കുടിക്കുന്ന‌ത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.


പൈനാപ്പിളിന്റെ ഒരു കഷണത്തിൽ 42 കലോറി മാത്രമേ ഉള്ളൂ. അതിൽ 4 ശതമാനം കാർബോഹൈഡ്രേറ്റ് മാത്രമാണ്. പൈനാപ്പിളിൽ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിന്റെയും കാർബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു, അങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പെെനാപ്പിൾ ജ്യൂസ് ഭാരം കുറയ്ക്കുന്നതിന് ഫലപ്രദമായ പാനീയമാണ്.

ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ബി6, പ്രോട്ടീൻ, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ വെള്ളം സഹായിക്കും.
 

കറുവാപ്പട്ട വിശപ്പും ആസക്തിയും കുറയ്ക്കുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു. കറുവപ്പട്ട വിവിധ ആന്റിഓക്‌സിഡന്റുകളാലും ആൻറിബയോട്ടിക് ഗുണങ്ങളാലും നിറഞ്ഞിരിക്കുന്നു. കറുവാപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.
 

Latest Videos

click me!