മുഖത്തെ ചുളിവുകൾ മാറാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published | Aug 29, 2021, 10:47 PM IST

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. 
 

egg

മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുള്ള ആൽബുമിൻ എന്ന പ്രോട്ടീൻ അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. 
 

egg

ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.


lemon juice

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ നാരങ്ങാ നീരും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 20 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

multani mitti

രണ്ട് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നന്നയി മിക്സ് ചെയ്‌ത്‌ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചൊരു ഫേസ് പാക്കാണിത്.

egg face pack

ഒരു മുട്ടയുടെ വെള്ള, ഒരു ചെറിയ കാരറ്റ് പേസ്റ്റാക്കിയത് എന്നിവ യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഈ പാക്ക് ഇടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Latest Videos

click me!