ഉറക്കക്കുറവ് നിസാരമാക്കേണ്ട; കാരണം ഇതാണ്

First Published | Sep 6, 2022, 7:13 PM IST

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. എന്നിരുന്നാലും പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നമ്മളില്‍ പലര്‍ക്കും നഷ്ടപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും  പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. 

ഹൃദ്രോഗം, വൃക്കരോഗം, രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം, അമിതവണ്ണം, വിഷാദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. 

ഉറങ്ങുന്നതിന് അൽപം മുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുക. രാത്രിയിൽ കട്ടിയായ ഭക്ഷണം ഒഴിവാക്കുക. ദിവസവും യോഗയോ വ്യായാമമോ ചെയ്യുക.രാത്രി 7 മണിക്ക് മുമ്പ് അല്ലെങ്കിൽ പരമാവധി 8 മണിക്ക് മുൻപ് അത്താഴം കഴിക്കുക.

obesity in children

ശരിയായ ഉറക്കം ലഭിക്കാത്തവരില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്‍റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
 
നന്നായി ഉറങ്ങിയാല്‍ മാത്രമേ ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒപ്പം മാനസിക പിരിമുറുക്കവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കം ലഭിക്കാത്തവർക്ക് ഉയർന്ന രക്തസമ്മർദത്തിന് സാധ്യത കൂടുതലാണ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്. മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിക്കും ഈ ഉറക്കം ഇല്ലായ്മയ്ക്ക് കാരണമാകാം. 

Latest Videos

click me!