മുട്ടയാണ് മുടിയുടെ ആരോഗ്യത്തിന് മറ്റൊരു മികച്ച ഭക്ഷണം. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രോട്ടീന്‍ ഘടകം മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പയറുവര്‍ഗങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു മറ്റൊരു ഭക്ഷണമാണ്. പയറു വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.
മത്സ്യം ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ മുടി വളർച്ചയ്ക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്.
മുടി കൊഴിച്ചിൽ തടയാൻ ഭക്ഷണത്തിൽ വാൽനട്ട് ഉൾപ്പെടുത്തുക. ബയോട്ടിൻ, ബി വിറ്റാമിനുകൾ (ബി 1, ബി 6, ബി 9), വിറ്റാമിൻ ഇ, ധാരാളം പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള വാൾനട്ട് മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സി മുടി പൊട്ടുന്നത് തടയുന്നു. പേരയ്ക്കയിൽ ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ബാർലിയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന ഇരുമ്പും ചെമ്പും ബാർലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഫ്ളാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ രോമകൂപങ്ങളിലും കോശ സ്തരങ്ങളിലും എളുപ്പത്തിൽ എത്തുകയും ഫോളിക്കിളുകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
ക്യാരറ്റ് കണ്ണുകൾക്ക് മാത്രമല്ല, നിങ്ങളുടെ മുടിയ്ക്കും മികച്ചതാണ്. അവയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
പാലുൽപ്പന്നങ്ങൾ മുടി വളർച്ചയ്ക്ക് മികച്ച ഭക്ഷണമാണ്. പാൽ, തൈര്, മുട്ട എന്നിവയിൽ അവശ്യ പോഷകങ്ങളായ പ്രോട്ടീനുകൾ, വിറ്റാമിൻ ബി 12, ഇരുമ്പ്, സിങ്ക്, ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ ചെറുക്കാൻ സഹായിക്കുന്ന ബയോട്ടിന്റെ (വിറ്റാമിൻ ബി 7) മികച്ച ഉറവിടം കൂടിയാണ് പാലുൽപ്പന്നങ്ങൾ.