ഗർഭകാലത്തെ ആഹാരക്രമം; ഈ ഭക്ഷണങ്ങൾ പ്രധാനപ്പെട്ടത്...

First Published | Jul 9, 2021, 3:28 PM IST

ഗര്‍ഭകാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. മറ്റേതു സമയത്തേക്കാളും. കാരണം കുഞ്ഞിന്റെ ആരോഗ്യം കൂടി പ്രധാനമാണ്. ​ഗര്‍ഭകാലത്ത് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

മുട്ടയിൽ പ്രോട്ടീനും അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
വെണ്ണപ്പഴം അല്ലെങ്കിൽ അവാക്കാഡോ എന്നൊക്കെ അറിയപ്പെടുന്ന ഈ പഴത്തിൽ നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് അനുഭവപ്പെടുന്ന ഛർദ്ദി, ക്ഷീണം എന്നിവയ്ക്ക് ആശ്വാസം നൽകാൻ ഈ പഴത്തിന് കഴിയും.

ധാരാളം വിറ്റാമിനുകളാൽ സമ്പന്നമാണ് ചുവന്ന ചീര. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ,സി തുടങ്ങിയവ ഗർഭിണികളിലുണ്ടാകുന്ന കൊളസ്‌ട്രോൾ തടയാൻ സഹായിക്കും. ഫോളിക് ആസിഡ് കൂടുതലായി ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും.
അമ്മയുടെ ശരീരത്തിലെ രക്തത്തിലൂടെയാണ് കുഞ്ഞിന്റെ എല്ലുകൾക്ക് ആവശ്യമായ കാത്സ്യം ലഭിക്കുന്നത്. അതിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പാലിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
ബെറി വര്‍ഗത്തിലുള്ള എല്ലാ പഴങ്ങളും ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണ്. ആന്റി ഓക്സിഡന്റ് നിറഞ്ഞ ഇവയെ സൂപ്പര്‍ ഫുഡ് ആയിട്ടാണ് കണക്കാക്കുന്നത്.

Latest Videos

click me!