മഴക്കാലത്ത് പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

First Published | Jul 11, 2021, 4:19 PM IST

മഴ ശക്തമാകുന്നതോടെ മഴക്കാല രോഗങ്ങളും വ്യാപകമാകുകയാണ്. മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി ദുര്‍ബലമാകും. മഴക്കാലത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് പ്രമേഹരോ​ഗികളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഭക്ഷണകാര്യത്തിൽ പോലും കൂടുതൽ ശ്രദ്ധ കൊടുക്കണം. പ്രമേഹരോഗികള്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

മഴക്കാലത്ത് ദാഹം കുറവായിരിക്കും. പക്ഷേ, ശരീരം ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.
പ്രമേഹരോഗികള്‍ സ്ലിപ്പേഴ്സ് അല്ലെങ്കിൽ തുറന്ന ചെരുപ്പുകൾ ധരിക്കുന്നത് രോ​ഗം പെട്ടെന്ന് പിടിപെടുന്നതിന് കാരണമാകും. പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് രോഗം വരുന്നത് ഒഴിവാക്കാം.

മഴക്കാലത്ത് ശുചിത്വത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. പ്രമേഹരോഗികള്‍ നഖം വൃത്തിയായി സൂക്ഷിക്കുക.
മഴക്കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വയറിളക്കം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹരോ​ഗികൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുത്.
മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഭക്ഷണം കഴിച്ച ശേഷം വീടിനകത്ത് അൽപ്പം നടക്കുക. മാത്രമല്ല മറ്റൊന്ന് അത്താഴം കഴിച്ച ഉടൻ പോയി കിടക്കരുത്.

Latest Videos

click me!