Cucumber For Skin : മുഖകാന്തി കൂട്ടാൻ വെള്ളരിക്ക ഇങ്ങനെ ഉപയോഗിക്കാം
First Published | Jul 17, 2022, 12:21 PM ISTചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറൽസിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചർമ്മത്തിന് തിളക്കം നൽകുന്നു. കുക്കുമ്പർ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ എണ്ണ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ചർമ്മത്തിലെ സുഷിരങ്ങൾ ശക്തമാക്കുന്നതിന് ഒരു ആസ്ട്രിജന്റ് ആയി പ്രവർത്തിക്കുന്നു. മുഖസൗന്ദര്യത്തിന് വെള്ളരിക്ക ഈ രീതിയിൽ ഉപയോഗിക്കാം.