Low sex drive : സെക്സിനോടുള്ള താൽപര്യക്കുറവ്; കാരണങ്ങൾ ഇതാകാം

First Published | Dec 1, 2021, 9:18 PM IST

സെക്‌സ് ആരോഗ്യകരമായി ധാരാളം ​ഗുണങ്ങളും നല്‍കുന്നുണ്ട്. ചിലപ്പോഴെങ്കിലും സെക്‌സില്‍ പങ്കാളിയ്ക്ക് താല്‍പര്യക്കുറവുണ്ടാകാം. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ശാരീരികവും മാനസികവും എല്ലാം കൂടി കലര്‍ന്നതാകാം ആ കാരണങ്ങള്‍. എന്തൊക്കെയാണ് ആ കാരണങ്ങളെന്നറിയാം...
 

stress

സമ്മർദ്ദം ഒരു പ്രധാനഘടകമാണ്. സെക്സില്‍ താല്പര്യം കുറയ്ക്കാന്‍ അമിതമായ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കു സാധിക്കും. സ്ട്രെസ് ഹോർമോണുകൾക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാൻ കാരണമായേക്കാം. 

sex

സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്സില്‍ താൽപര്യം കുറയ്ക്കാന്‍ കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നത് പലപ്പോഴും സെക്സ് വേദനാജനകമാകാന്‍ കാരണമാകും. 
 


sex

മോശം ആരോഗ്യാവസ്ഥയും പങ്കാളിയുമായുള്ള മാനസിക അടുപ്പക്കുറവുമാണ് സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമാകുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

Diabetes

സന്ധിവാതം, കാൻസർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ന്യൂറോളജിക്കൽ രോഗങ്ങൾ എന്നിവയുൾപ്പെടെ രോ​ഗങ്ങൾ ലെെം​ഗിക ആരോ​ഗ്യത്തെ ബാധിക്കാം.
 

menopause

ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തനം ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നു. ഇത് ലൈംഗികതയിൽ താൽപ്പര്യം കുറയ്ക്കുകയും ചെയ്യുന്നു.
 

Latest Videos

click me!