carrot
പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമ്മമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്കുകൾ ഏറെ ഫലപ്രദമാണ്.
honey
ആദ്യം കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത ശേഷം നല്ലതുപോലെ അരയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വരൾച്ച അകറ്റാൻ മികച്ചൊരു ഫേസ് പാക്കാണിത്.
curd
ഒരു കപ്പ് കാരറ്റ് ജ്യൂസിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിറിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയുക. എണ്ണമയം നീക്കാൻ ഈ ഫേസ് പാക്ക് വളരെ നല്ലതാണ്.
egg white
കാരറ്റ് ജ്യൂസും തൈരും മുട്ടയുടെ വെള്ളയും ഒരേ അളവിലെടുത്തു നല്ലതുപോലെ യോജിപ്പിക്കുക. 15 മിനിറ്റ് നേരം മുഖത്തു പുരട്ടിയതിനു ശേഷം കഴുകി കളയുക. ഈ കൂട്ട് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ചർമ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു.
rose water
കാരറ്റ് ജ്യൂസും റോസ് വാട്ടറും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
aloe vera
കാരറ്റ് ജ്യൂസും കറ്റാർവാഴ ജെല്ലും തുല്യ അളവിലെടുത്തു ഒരുമിച്ചു ചേർത്തു മുഖത്ത് പുരട്ടാം. ചർമത്തിൽ പ്രോട്ടീനിന്റെ ഉല്പാദനം വർധിപ്പിക്കാനും ചുളിവുകളെ പ്രതിരോധിക്കാനും ഈ പാക്ക് ഏറെ നല്ലതാണ്.