ഗര്‍ഭകാല പ്രമേഹം; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചിലത്...

First Published | Aug 16, 2021, 10:51 PM IST

ഗര്‍ഭകാലത്ത് മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിനില്‍ക്കുന്ന ഒരവസ്ഥയാണ് ഗർഭകാല പ്രമേഹം (gestational diabetes). ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഇത്. 

gestational diabetes

ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, എന്നിവ ഗർഭകാല പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും..

green gram sprouts

ചുവന്ന അരി, ഓട്സ്, ഗോതമ്പ്, നുറുക്ക് ഗോതമ്പ്, പരിപ്പ് വര്‍ഗങ്ങള്‍, ചെറുപയര്‍, കടല, ഇലക്കറികള്‍, പച്ചക്കറികള്‍ ഇവ ഉള്‍പ്പെട്ട ഭക്ഷണം ക്രമമായും മിതമായും കഴിക്കാവുന്നതാണ്.

Latest Videos


fish

കൊഴുപ്പ് കൂടിയ ചുവന്ന ഇറച്ചിക്ക് പകരം മത്സ്യം, മുട്ട, കോഴിയിറച്ചി, കൊഴുപ്പ് നീക്കിയ പാൽ എന്നിവ ഉൾപ്പെടുത്താം. മുളപ്പിച്ച പയറു വർഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. 

apple

ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങളായ ആപ്പിൾ, പേരയ്ക്ക, മുസമ്പി, ഓറഞ്ച്, കിവി, ഞാവൽപഴം, പിയർ എന്നിവ മിതമായി ഉൾപ്പെടുത്താം.
 

jeera

ജീരകവെള്ളം, മല്ലിവെള്ളം, ഉലുവ വെള്ളം, മോര് എന്നിവ കുടിക്കാവുന്നതാണ്. വാഴക്കൂമ്പ്, വാഴപ്പിണ്ടി, കോവയ്ക്ക, നെല്ലിക്ക, മുരിങ്ങയ്ക്ക എന്നിവ ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക.

click me!