Walking and Blood pressure : നടത്തം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമോ?

First Published | Jul 11, 2022, 10:51 AM IST

നടത്തം(Walking) നല്ലൊരു വ്യായാമമാണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. ദിവസവും രാവിലെ അല്ലെങ്കിൽ വെെകിട്ട് നടക്കുന്നുവർ ഉണ്ടാകും. നടത്തം എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

പതിവ് ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞ രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. നടത്തം ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നതായി കറന്റ് ഹെെപ്പർടെൻഷൻ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
 

walking

'ഞങ്ങളുടെ രോഗികളെ മിതമായതോ ഊർജ്ജസ്വലമായതോ ആയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഞങ്ങൾ ഇടയ്ക്കിടെ ഉപദേശിക്കുന്നു, അതിൽ നടത്തവും ഉൾപ്പെടുന്നു...' - അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ അംഗമായ ഡോ. മഹ്മൂദ് അൽ റിഫായ് പറഞ്ഞു.


hyper tension

ഹൈപ്പർടെൻഷൻ (hypertension) യുഎസിലെ 47% ആളുകളെ ബാധിക്കുന്നു. ഹൈപ്പർടെൻഷനുള്ള മുതിർന്നവരിൽ നാലിൽ ഒരാൾക്ക് മാത്രമേ അവരുടെ അവസ്ഥ നിയന്ത്രണവിധേയമാകൂ എന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. 

high blood pressure

രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്തുന്നതിന് വിശ്വസനീയവും സ്ഥിരവുമായ മാർഗ്ഗം കണ്ടെത്തുന്നത് എന്നത്തേക്കാളും പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നു. പതിവ് വേഗതയുള്ള നടത്തം ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി പ്രിവന്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
 

walking

പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി ബി.എം.ഐ ലെവല്‍ മെച്ചപ്പെടുകയും പേശികള്‍ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും. 
 

Latest Videos

click me!