Besan face pack : മുഖകാന്തി കൂട്ടാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published | Jul 23, 2022, 7:36 PM IST

പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തിന് ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കടലമാവ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു. മുഖകാന്തി കൂട്ടാൻ കടലമാവ് കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...

അര ടീസ്പൂൺ മഞ്ഞൾ പൊടിയും മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

കടലമാവ് ഒരു ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് പേസ്റ്റാക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍, തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഈ പാക്ക്.


മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. വരണ്ട ചർമ്മമുള്ളവർ ഈ ഫേസ്പാക്ക് ഒഴിവാക്കുക. 
 

aleo vera

കടലമാവ് നാല് ടീസ്പൂണ്‍, കറ്റാര്‍വാഴ നീര് മൂന്ന് ടീസ്പൂണ്‍, ഒരു ടീസ്പൂൺ റോസ് വാട്ടൽ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തുള്ള കറുത്തപാടുകൾ മാറാൻ ഫലപ്രദമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
 

Latest Videos

click me!