Health Benefits of Ginger : ദഹന പ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്താം
First Published | Jul 31, 2022, 8:31 PM ISTഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും ഇഞ്ചി സഹായകമാണ്. ക്യാൻസർ സാധ്യത തടയാനും വീക്കം കുറയ്ക്കാനും തൊണ്ട വേദന കുറയ്ക്കാനും മികച്ചതാണ്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇഞ്ചിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ക്യാൻസർ, സ്ട്രോക്ക് തുടങ്ങിയ മാരകമായ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുകയും അതുവഴി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.