XMas New Year Offer : സാംസങ് സോണി റെഡ്മീ വരെ: മികച്ച ക്രിസ്മസ്, ന്യൂ ഇയര്‍ ഡിസ്‌കൗണ്ടുകള്‍ ഇങ്ങനെ

First Published | Dec 19, 2021, 12:50 PM IST

2021 ക്രിസ്മസിന് മുന്നോടിയായി, നിരവധി ടെക് ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ വിവിധ ഡിസ്‌ക്കൗണ്ടുകള്‍ അവതരിപ്പിക്കുന്നു. ഇതില്‍ സോണി, ഗാര്‍മിന്‍, ഡൈസണ്‍, റെഡ്മി എന്നിവ ഉള്‍പ്പെടുന്നു. ഫോണുകള്‍, ആക്സസറികള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്ന മികച്ച ക്രിസ്മസ് ഡിസ്‌കൗണ്ടുകള്‍ പരിശോധിക്കുക.

സോണി

സോണി അതിന്റെ ടെലിവിഷനുകള്‍ക്കും ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റും ഇപ്പോള്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. സോണി ബ്രാവിയ ടെലിവിഷനുകള്‍ ഇപ്പോള്‍ 20,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, എംആര്‍പിയില്‍ 30 ശതമാനം കിഴിവ്, ഒരു സൗജന്യ ഇഎംഐ, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ രണ്ട് വര്‍ഷത്തെ വാറന്റി എന്നിവയില്‍ ലഭ്യമാണ്.

ഹെഡ്ഫോണുകള്‍, ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ തുടങ്ങിയ ഓഡിയോ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയിലും ബ്രാന്‍ഡ് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ X-സീരീസ് പാര്‍ട്ടി സ്പീക്കറായ SRS-XG500, SRS-XP500, SRS-XP700 എന്നിവ വാങ്ങുമ്പോള്‍ കോംപ്ലിമെന്ററിയായി 1,490/- രൂപ വിലയുള്ള മൈക്രോഫോണും സോണി വാഗ്ദാനം ചെയ്യുന്നു.

റെഡ്മി

റെഡ്മി നോട്ട് 11ടി 5ജി സ്മാര്‍ട്ട്ഫോണ്‍ ഡിസംബര്‍ 21-ന് 15,999 രൂപയ്ക്ക് പ്രാരംഭ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. റെഡ്മി 9ഐ, റെഡ്മി 9എ ബജറ്റ് ഫോണുകള്‍ ഇപ്പോള്‍ യഥാക്രമം 8,499 രൂപയ്ക്കും 6,999 രൂപയ്ക്കും ലഭ്യമാണ്. റെഡ്മി 47,999 രൂപയില്‍ ആരംഭിക്കുന്ന റെഡ്മിബുക്ക് 15 സീരീസും വില്‍ക്കുന്നു, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ ഇപ്പോള്‍ 37,999 രൂപയില്‍ ആരംഭിക്കുന്നു. റെഡ്മി ഇയര്‍ബഡ്‌സ് 3 പ്രോയും ഇപ്പോള്‍ 2,499 രൂപയ്ക്ക് ലഭ്യമാണ്.
 


സാംസങ്

സാംസങ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം വരെ ക്യാഷ്ബാക്കും 990 രൂപ മുതല്‍ ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 2021 ഡിസംബര്‍ 15 മുതല്‍ റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, മൈക്രോവേവ്, ഡിഷ്വാഷറുകള്‍, എയര്‍ഡ്രെസ്സറുകള്‍ എന്നിവ വാങ്ങുന്ന 600 ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഭാഗ്യ നറുക്കെടുപ്പ് മത്സരവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2022 ജനുവരി 26 വരെ '4 കോടി രൂപ വിലമതിക്കുന്ന സാംസങ് എയര്‍ ഡ്രെസ്സറോ റഫ്രിജറേറ്ററോ മൈക്രോവേവോ നേടാനുള്ള അവസരവുമുണ്ട്.

ഡൈസണ്‍

ഡൈസണ്‍ വി11 കോര്‍ഡ്-ഫ്രീ വാക്വം ക്ലീനര്‍ 52,900 രൂപയ്ക്ക് ലഭ്യമാണ്. ഇവരുടെ എയര്‍ പ്യൂരിഫൈയര്‍ ഇപ്പോള്‍ വെള്ള, കറുപ്പ് എന്നീ രണ്ട് നിറങ്ങളില്‍ 50,310 രൂപയ്ക്ക് ലഭ്യമാണ്. നിക്കല്‍/ഫ്യൂഷിയ നിറങ്ങളിലും നിക്കല്‍/ചുവപ്പ് നിറങ്ങളിലും 42,900 രൂപയുടെ ഡിസ്‌കൗണ്ട് വിലയ്ക്ക് ഡൈസണ്‍ എയര്‍ റാപ്പും വാഗ്ദാനം ചെയ്യുന്നു.

ഐറോബോട്ട്

ഐറോബോട്ട് നിരവധി റൂംബ സീരീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവുകള്‍ അവതരിപ്പിക്കുന്നു. റൂംബ 698 ന് 18,900 രൂപയും റൂംബാ i3 ന് 29,900 രൂപയും റൂംബ i3+ ന് 44,900 രൂപയുമാണ് വില. റൂംബ i7 ന് 44,900 രൂപയും റൂംബ i7+ ന് 59,900 രൂപയുമാണ് വില. റൂംബ s9+ ന് ഇപ്പോള്‍ 1,29,900 രൂപയാണ് വില, ബ്രാവാ ജെറ്റ് എം6 ഇപ്പോള്‍ 44,900 രൂപയ്ക്ക് ലഭ്യമാണ്.

ഗാര്‍മിന്‍

ഗാര്‍മിന്‍ ലില്ലി സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ 25,990 രൂപയ്ക്ക് പകരം 22,990 രൂപയ്ക്ക് ലഭ്യമാണ്. ഗാര്‍മിന്‍ ഫോര്‍റണ്ണര്‍ 945 ന്റെ വില 62,490 രൂപയ്ക്ക് പകരം 51,990 രൂപയാണ്. ഗാര്‍മിന്‍ ഇന്‍സ്റ്റിങ്ക്റ്റ് സോളാര്‍ വാച്ച് ഇപ്പോള്‍ 41,490 രൂപയ്ക്ക് പകരം 31,990 രൂപയ്ക്ക് ലഭ്യമാണ്.

Latest Videos

click me!