Apple Event : ആപ്പിള്‍ പ്രഖ്യാപിച്ചതെല്ലാം; ആപ്പിള്‍ ഐഫോണ്‍ എസ്ഇ, മാക് സ്റ്റുഡിയോ, ഐപാഡ് എയര്‍

First Published | Mar 9, 2022, 9:36 AM IST

Everything Apple Announced:  ആപ്പിള്‍ (apple) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രൊഡക്ടുകളുടെ ലോഞ്ചിങ് നടന്നു. പീക്ക് പെര്‍ഫോമന്‍സ്  എന്നാണ് ലോഞ്ചിംഗ് പരിപാടിക്ക് ആപ്പിള്‍ നല്‍കിയ പേര്. കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യത്തെ ലോഞ്ച് പരിപാടി നടന്നത്. പുതിയതായി പുറത്തിറക്കുന്ന ഐഫോണ്‍ എസ്ഇ (IPhone SE 2022) മോഡലാണ് പ്രധാന ആകര്‍ഷണം. പുതിയ ഐപാഡ് എയര്‍, മാക് സ്റ്റുഡിയോ, എന്നിവയും അവതരിപ്പിച്ചു.  ഈ പ്രോഡക്ടുകളെ അടുത്തറിയാം.

ഐഫോണ്‍ എസ്ഇ 5ജി 2022

ഐഫോണ്‍ എസ്ഇ 5ജി 2022

ഏറെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ  പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ഇത് പുറത്തിറങ്ങിയ ഓഡര്‍ വച്ച് ടെക് ലോകം ഇതിലെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 എന്ന് വിളിക്കുമെങ്കിലും ആപ്പിള്‍ അങ്ങനെയൊരു വിശേഷണം നല്‍കുന്നില്ല. ആപ്പിള്‍ ഐഫോണ്‍ എസ്ഇ എന്ന് തന്നെയാണ് ആപ്പിള്‍ വിളിക്കുന്നത്.  ചില ആപ്പിള്‍ വാര്‍ത്ത സൈറ്റുകള്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2022  എന്ന് വിളിക്കുന്നുണ്ട്. 2020 ലാണ് അവസാനമായി ഇതിന് മുന്‍പ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങിയത്. അതില്‍ നിന്നും ബഹുദൂരം പ്രത്യേകതകളില്‍ അപ്ഡേഷന്‍ പുതിയ ഫോണിലുണ്ട്. 5ജി സംവിധാനത്തോടെയാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ എത്തുന്നത്. എസ്ഇ എന്നാല്‍ സ്പെഷ്യന്‍ എഡിഷന്‍ എന്നതിന്‍റെ ചുരുക്കമാണ്.

ഐഫോണ്‍ എസ്ഇ 5ജി വരുന്നത് 2020 എഡിഷന്‍റെ അതേ ഡിസൈന്‍ എലമെന്‍റുകള്‍ ഏറെ കടം കൊണ്ടാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ ഉണ്ട്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 

ഐഫോണ്‍ 13 ല്‍ ഉപയോഗിച്ച പ്രൊട്ടക്ടീവ് ഗ്ലാസ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. എ15 ബയോണിക് ചിപ്പ് ആണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി ലഭ്യമാണ് ഈ ഫോണില്‍. ആപ്പിള്‍ ഐഫോണ്‍ 13 സീരിസില്‍ ഉപയോഗിച്ച അതെ ചിപ്പ് സെറ്റാണ് എ15 ബയോണിക്. ഇത് പുതിയ എസ്ഇക്ക് കൂടുതല്‍ ഗ്രാഫിക്, പ്രവര്‍ത്തന വേഗത നല്‍കും. ഈ ചിപ്പ് സെറ്റ് 6 കോര്‍ സിപിയു, 4 കോര്‍ ജിപിയു, 16 കോര്‍ ന്യൂറല്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. 

കൂടിയ ബാറ്ററി ശേഷിയും പുതിയ എസ്ഇ മോഡല്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആപ്പിളിന്‍റെ അവകാശവാദം. ക്യാമറയിലേക്ക് വന്നാല്‍ 12 എംപി മെയിന്‍ ക്യാമറയാണ് ഇതിനുള്ളത്. സ്മാര്‍ട്ട് എച്ച്ഡിആര്‍ 4, ഫോട്ടോഗ്രാഫിക് സ്റ്റെല്‍, ഡീപ് ഫ്യൂഷന്‍, പോട്രിയേറ്റ് മോഡ് തുടങ്ങിയ പ്രത്യേകതകള്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. ഐഫോണ്‍ എസ്ഇ 5ജി ഐഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

വിശദമായി അറിയാന്‍ 

ഐപാഡ് എയര്‍

സെപ്തംബര്‍ 2020ക്ക് ശേഷം ഐപാഡ് എയറില്‍ വരുന്ന അപ്ഡേറ്റാണ് ഈ പുതിയ മോഡല്‍. ബെസല്‍ വീണ്ടും കുറച്ചിട്ടുണ്ട്. കോര്‍ണറുകള്‍ റൌണ്ടഡ് തന്നെയാണ്. ഐപാഡ് പ്രോ പോലുള്ള എഡ്ജുകള്‍ നല്‍കിയിട്ടുണ്ട്. യുഎസ്ബി സി പോര്‍‍ട്ടല്‍, പവര്‍ ബട്ടണില്‍ ടച്ച് ഐഡി എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എ14 ബയോണിക് ചിപ്പാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. അസസ്സറി കീബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. 

599 ഡോളറാണ് (46102 രൂപയോളം) ബേസിക്ക് മോഡലിന്‍റെ വില. 64 ജിബി, 256 ജിബി പതിപ്പുകളില്‍ ഇറങ്ങും. സെല്ലുലാര്‍ ടൈപ്പ്, വൈഫൈ ടൈപ്പ് എന്നിവ പ്രത്യേകം ഉണ്ട്. വിലയിലും വ്യത്യാസം കാണും. 
 

Latest Videos


മാക് സ്റ്റുഡിയോ

മാക് സ്റ്റുഡിയോ

കഴിഞ്ഞ ലോഞ്ചിംഗ് ഈവന്‍റിലെ പ്രധാന പ്രോഡക്ടുകളില്‍ ഒന്നായിരുന്നു ആപ്പിള്‍ ഡെസ്ക്ടോപ്പ് പിസിയായ മാക് സ്റ്റുഡിയോ ( Mac Studio). വളരെ വലിപ്പം എറിയതാണ് മാക് സ്റ്റുഡിയോ, മാക് മിനിയെക്കാള്‍ രണ്ടിരട്ടി വലിപ്പം ഉണ്ട്. 4 തണ്ടര്‍ ബോള്‍ട്ട് പോര്‍ട്സ് ഇതിനുണ്ട്. രണ്ട് യുഎസ്ബി സ്ലോട്ടുകളുണ്ട്. ഒരു എച്ച്ജിഎംഐ പോര്‍ട്ടുണ്ട്. ഹെഡ്ഫോണ്‍ ജാക്ക് പിറകിലാണ്. വൈഫൈ ബ്ലൂടൂത്ത് ഇന്‍ബില്‍ഡ് ആണ്. 4കെ ടിവിക്ക് സമാനമായ എക്സ്ഡിആര്‍ ഡിസ്പ്ലേ മോണിറ്ററാണ് ഇതിനുള്ളത്. എം1 മാക്സ് ചിപ്പോ, എം1 മാക്സ് ചിപ്പോ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

എം1 മാക്സ് ചിപ്പുള്ള ഐമാക് സ്റ്റുഡിയോയ്ക്ക് 1,999 ഡോളറാണ് (153856 രൂപയോളം) വിലവരും. അതേ സമയം എം1 അള്‍ട്രയുള്ള മാക് സ്റ്റുഡിയോയ്ക്ക് 3,999 ഡോളര്‍ (307789 രൂപ) വിലവരും. 

ലൈവ് സ്പോര്‍ട് സ്ട്രീംമിംഗിലേക്ക് ആപ്പിള്‍

ലൈവ് സ്പോര്‍ട് സ്ട്രീംമിംഗിലേക്ക് ആപ്പിള്‍

അമേരിക്കയിലെ ആവേശമായ വെള്ളിയാഴ്ചകളിലെ ബേസ് ബോള്‍ ലീഗ് മത്സരങ്ങള്‍ ലൈവായി കാണിച്ച് സ്പോര്‍ട്സ് സ്ട്രീംമിംഗ് രംഗത്തേക്ക് ആപ്പിള്‍ കടക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ആപ്പിള്‍ ടിവി വഴിയായിരിക്കും പ്രക്ഷേപണം. ഇതിന്‍റെ വിശദവിവരങ്ങള്‍ വരാനുണ്ട്. 

ഐഒഎസ് 15.4 ഇല്ല

ഐഒഎസ് 15.4 ഇല്ല

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഒഎസ് 15.4 പ്രഖ്യാപനം ആപ്പിള്‍ നടത്തിയില്ല. ഏറെ പ്രതീക്ഷയോടെയാണ് പലരും ഇതിനായി കാത്തിരുന്നത്.

click me!