ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പന: ഐഫോണ്‍, പിക്‌സല്‍ 4 എ, മോട്ടോ റേസര്‍ എന്നിവയ്ക്ക് വന്‍ ഓഫറുകള്‍

First Published | Aug 6, 2021, 8:46 AM IST

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പന ആരംഭിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അഞ്ച് ദിവസത്തെ വില്‍പ്പനയായിരിക്കും. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇത് ഒരു നല്ല സമയമാണ്. എല്ലായ്‌പ്പോഴും എന്നപോലെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ഓഫര്‍ പോലുള്ള നിരവധി ഓഫറുകള്‍ പുതിയ ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പന നല്‍കുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ചിലെ മികച്ച ഡീലുകള്‍, ഒരു സമ്പൂര്‍ണ്ണ മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവയും പ്രയോജനപ്പെടുത്താം. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയില്‍ നിന്നുള്ള ചില ഹൈലൈറ്റ് ഡീലുകള്‍ ഇതാണ്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയില്‍ സമയത്തുള്ള മികച്ച മൊബൈല്‍ ഓഫറുകള്‍
 

മോട്ടറോള റേസര്‍

മോട്ടറോള റേസര്‍

പുതിയ ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പനയ്ക്കിടെ ലഭ്യമായ ഏറ്റവും വലിയ ഡിസ്‌ക്കൗണ്ടുകളില്‍ ഒന്ന് മോട്ടറോള റേസര്‍ ആണ്. ഓഗസ്റ്റ് 5 മുതല്‍ ആരംഭിക്കുന്ന ബിഗ് സേവിംഗ് ഡേ സെയില്‍ സമയത്ത് 54,999 രൂപയ്ക്ക് മടക്കാവുന്ന മോട്ടറോള റേസര്‍ ലഭ്യമാകും. ലോഞ്ച് വിലയിലേതിനേക്കാള്‍ 70,000 രൂപയുടെ ഡിസ്‌ക്കൗണ്ട്. 

ഐ ഫോണ്‍ എസ്ഇ (2020)

ഐ ഫോണ്‍ എസ്ഇ (2020) ഐഫോണ്‍ എസ്ഇ (2020)ക്ക് ഏകദേശം 7,000 രൂപയാണ് ഇപ്പോള്‍ കുറവ്. ഫ്‌ലിപ്കാര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ വിലയായ 32,999 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 42,500 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണ്‍ ആണിത്. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍, ഏകദേശം 10,000 രൂപയുടെ കിഴിവോടെ ഇതു സ്വന്തമാക്കാം


ഐഫോണ്‍ എക്‌സ്ആര്‍

ഐഫോണ്‍ എക്‌സ്ആര്‍
ഒരു പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക്, ആപ്പിളിന്റെ മികച്ച ഫോണ്‍ ആണ് ഐഫോണ്‍ എക്‌സ് ആര്‍. ബിഗ് സേവിംഗ് ഡേയ്‌സ് സെയില്‍ സമയത്ത് ഏകദേശം 9,000 രൂപ ഡിസ്‌ക്കൗണ്ടോടെ ഇത് 38,999 രൂപയ്ക്ക് ലഭ്യമാകും. കഴിഞ്ഞ വര്‍ഷം, ഐഫോണ്‍ എക്‌സ്ആര്‍ 47,900 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ഇപ്പോഴിത് 38,999 രൂപയ്ക്ക് ലഭിക്കും.

Google Pixel 4a

ഗൂഗിള്‍ പിക്‌സല്‍ 4എ
ഇതൊരു അവിശ്വസനീയമായ സ്മാര്‍ട്ട്‌ഫോണാണ്, ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയില്‍ സമയത്ത് ഇത് 2,000 രൂപ ഡിസ്‌ക്കൗണ്ടോടെ ലഭ്യമാകും. ഇത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 31,999 രൂപയ്ക്ക് അവതരിപ്പിച്ചതാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലോഞ്ചിങ് വില 29,999 രൂപയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, കമ്പനി യഥാര്‍ത്ഥ വിലയായ 31,999 രൂപയിലേക്ക് മാറി, അതായത് ഏറ്റവും പുതിയ വില്‍പ്പന വീണ്ടും പിക്‌സല്‍ 4 എ 29,999 രൂപയ്ക്ക് വാങ്ങാനുള്ള മികച്ച അവസരം നല്‍കുന്നു.

Asus ROG Phone 3

അസൂസ് റോഗ് ഫോണ്‍ 3
അസൂസ് റോഗ് ഫോണ്‍ 3 അതിന്റെ ഇപ്പോഴത്തെ വില 46,999 രൂപയില്‍ നിന്ന് 39,999 രൂപയ്ക്ക് ലഭിക്കും. 7,000 രൂപ കിഴിവ്. സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 49,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. ലോഞ്ച് വില കണക്കിലെടുക്കുമ്പോള്‍, അസൂസ് റോഗ് ഫോണ്‍ 3 10,000 രൂപ ഡിസ്‌ക്കൗണ്ടോടെ ലഭ്യമാണെന്ന് പറയാം.

ഐഫോണ്‍ 11

ഐഫോണ്‍ 11
ഐഫോണ്‍ 11 ഒരു ജനപ്രിയ ഫോണാണ്, മിക്കവാറും എല്ലാ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്‌ലൈന്‍ വില്‍പ്പനയും അടുത്തിടെ ഫോണില്‍ ചില നല്ല ഡീലുകള്‍ നല്‍കുന്നു. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പനയിലും ഇത് ബാധകമാണ്, കൂടാതെ ഐഫോണ്‍11 48,999 രൂപയ്ക്ക് ലഭ്യമാകും, ഏകദേശം 6,000 രൂപയുടെ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട്.

മോട്ടോ ജി 60

മോട്ടോ ജി 60
മോട്ടറോള മോട്ടോ ജി 60 ലോഞ്ച് ചെയ്തതിന് ശേഷം ഏറ്റവും കുറഞ്ഞ വിലയായ 16,999 രൂപയ്ക്ക് ലഭ്യമാകും. ഏപ്രിലില്‍ 17,999 രൂപയ്ക്ക് പ്രഖ്യാപിച്ചതാണിത്. ഇപ്പോള്‍ ഫ്‌ലാറ്റ് 1,000 രൂപ കിഴിവ് നല്‍കുന്നു എന്നാണ്.

ഷവോമി എംഐ 10ടി സീരീസ്

ഷവോമി എംഐ 10ടി സീരീസ്
ഷവോമി എംഐ 10ടി സീരീസ് ആരംഭ വിലയായ 24,499 രൂപയ്ക്ക് തന്നൊയിരിക്കും വില്‍ക്കുകയെന്ന് ഫ്‌ലിപ്കാര്‍ട്ട് എടുത്തുകാണിക്കുന്നു. എക്‌സ്‌ചേഞ്ച്, ബാങ്ക് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ, അതായത് ഏകദേശം 8,500 രൂപയുടെ ഡിസ്‌ക്കൗണ്ട് ഇതിനു ലഭിക്കും. എംഐ 10ടി ഇന്ത്യയില്‍ 32,999 രൂപയ്ക്കും 10ടി പ്രോയ്ക്ക് 36,999 രൂപയ്ക്കും വില്‍ക്കുന്നു.
 

Latest Videos

click me!