വിതുമ്പി സച്ചിനുള്‍പ്പടെ; മറഡോണയ്‌ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്
First Published | Nov 26, 2020, 12:36 PM ISTഡീഗോ മറഡോണ...അയാള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് ഒരു കണികപോലും അല്ലാതായിരിക്കുന്നു. ക്രിക്കറ്റ് മതവും ദൈവവുമായി വളര്‍ന്ന വാഗ്‌ദത്ത ഭൂമിയില്‍ ഇപ്പോള്‍ മറഡോണ എന്ന ഒറ്റപ്പേരാണ് മുഴങ്ങുന്നത്. ക്രിക്കറ്റിന്‍റെ മഹാസാമ്രാജ്യം മറഡോണ എന്ന ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രതിഭകളിലൊരാള്‍ക്ക് ആദരവോടെ വിട ചൊല്ലുകയാണ്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി മുതല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ വിതുമ്പി. ഫുട്ബോള്‍ പോലെ വൈകാരികത തഴുകിയൊഴുകുന്നതായിരുന്നു പ്രതികരണങ്ങള്‍.