ഫുട്ബോള്‍ ലഹരി; സര്‍ക്കാറിനെതിരായ കലാപത്തിനിടെയ്ക്ക് ദേശീയ ടീമിനൊരു ജയ് വിളി
First Published | Nov 16, 2019, 11:06 AM IST
ആഴ്ചകളായി ഇറാഖിലെ തഹ്‌രിർ സ്‌ക്വയര്‍ കലാപ സമാനമായിരുന്നു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിന്നുകത്തുകയായിരുന്നു ഇറാഖിലെ ബാഗ്ദാദ് അടക്കമുള്ള പ്രധാന നഗരങ്ങള്‍. തെരുവുകളില്‍ സര്‍ക്കാര്‍ വിരുദ്ധരും പൊലീസും നിരന്തരം ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറിലേറേ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒരു മാജിക്ക് പോലെ സര്‍ക്കാര്‍ വിരുദ്ധത അലിഞ്ഞില്ലാതായി. അതിന് കാരണമാകട്ടെ ഫുട്ബോളും.
രാജ്യത്തിന്‍റെ വിജയം അത് ഫുട്ബോളിലാണെങ്കില്‍ പോലും ജനങ്ങളില്‍ ഐക്യമുണ്ടാക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് ഇന്നലെ രാത്രിയില്‍ ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറില്‍ കണ്ടത്. രാജ്യം ശത്രുരാജ്യത്തിനെതിരെ നേടിയ വിജയം അവര്‍ക്ക് സര്‍ക്കാരിനോടുള്ള പ്രതിഷേധങ്ങള്‍ക്കും അപ്പുറത്തേക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു. ഇറാഖില്‍ വര്‍ദ്ധിച്ചുവരുന്ന ഇറാന്‍റെ സ്വാധീനത്തിനതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയത്തുന്നതിനിടെയായിരുന്നു ഇറാഖിന്‍റെ വിജയം. കാണാം ഇറാഖികളുടെ ആ ആഘോഷരാവ്.