ഇന്ന് 33 തികഞ്ഞു; മറക്കാനാവാത്ത ചില മെസി മായാജാലങ്ങള്‍- ചിത്രങ്ങളിലൂടെ

First Published | Jun 24, 2020, 3:16 PM IST

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലിയോണല്‍ മെസിക്ക് ഇന്ന് 33 വയസ് പൂര്‍ത്തിയായി. ഇനിയും ഒരുപാടൊന്നും ഈ മായാജാലം ലോകം കാണാനിടയില്ല. എന്നാല്‍ ഇതുവരെ അദ്ദേഹം സമ്മാനിച്ചത് വര്‍ഷങ്ങളോളം കണ്ടുകൊണ്ടിരിക്കാനുള്ള പ്രകടനങ്ങളാണ്. തോല്‍വി മുഖത്ത് നിന്ന് ടീമിനെ രക്ഷിച്ചെടുത്ത ചില പ്രകനങ്ങള്‍ നോക്കാം.

ഇക്വഡോര്‍ - അര്‍ജന്റീന (2017 ലോകകപ്പ് യോഗ്യത)റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റിന കളിക്കുമെന്ന് പലരും കരുതിയിരുന്നില്ല. അവസാന മത്സരത്തില്‍ ഇക്വഡറിനെ മറികടന്നാല്‍ മാത്രമെ മെസിയും സംഘവും ലോകകപ്പിനെത്തൂ. എന്നാല്‍ ആരാധകരെ ഞെട്ടിട്ട് ഇക്വഡര്‍ ലീഡ് നേടി. എന്നാല്‍ മെസിയുടെ ഹാട്രിക് ഗോള്‍ പ്രകടനം അര്‍ജന്റീനയക്ക് റഷ്യയിലേക്കുള്ള വഴിയൊരുക്കി. മെസിയുടെ കരുത്തില്‍ 3-1ന്റെ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്.
അര്‍ജന്റീന- നൈജീരിയ (2018 ലോകകപ്പ്)മെസിയുടെ തോളിലേറി അര്‍ജന്റീന ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐസ്‌ലന്‍ഡിനോട് സമനിലയും ക്രൊയേഷ്യയോട് തോല്‍വിയുമായിരുന്നു അര്‍ജന്റീനയ്ക്ക്. അവസാന മത്സരം നൈജീരിയക്കെതിരെ. ടീമിനെ ജയിച്ചേ തീരൂ. 14ാം മിനിറ്റില്‍ അര്‍ജന്റീനയെ മെസി മുന്നിലെത്തിച്ചു. എന്നാല്‍ പെനാല്‍റ്റിയിലൂടെ നൈജീരിയ ഒപ്പമെത്തി. എന്നാല്‍ റോഹോയുടെ ഒരു ഗോള്‍ അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചു. മെസി വിമര്‍ശനങ്ങള്‍ നേരിടുമ്പോഴാണ് നൈജീരിയക്കെതിരായ ഗോള്‍ പിറന്നത്.

ബാഴ്സലോണ- എസി മിലാന്‍ (2013 ചാംപ്യന്‍സ് ലീഗ്)മിലാനില്‍ നടന്ന പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ മിലാന്‍ 2-0ത്തിന് ജയിച്ചുകയറി. എന്നാല്‍ മെസിയുടെ ബാഴ്സ ചരിത്രം തിരുത്തി. ബാഴ്‌സയുടെ ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ ഇരട്ട ഗോളുമായി മെസി തിളങ്ങിയപ്പോള്‍ ബാഴ്‌സ 4-2ന്റെ ജയം സ്വന്തമാക്കി സെമിയില്‍ കടന്നു. ഡേവിഡ് വിയ, ജോര്‍ഡി ആല്‍ബ എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍.
എല്‍ ക്ലാസിക്കോ (2016-17- ലാ ലിഗ)മത്സരത്തില്‍ ആദ്യം ലീഡെടുത്തത് റയല്‍ മാഡ്രിഡ്. കസെമിറോ അവര്‍ക്ക് ലീഡ് നല്‍കി. എന്നാല്‍ മെസി ഒപ്പമെത്തിച്ചു. റാകിടിച്ചിലൂടെ വീണ്ടും ബാഴ്‌സക്ക് ലീഡ്. എന്നാല്‍ ജയിംസ് റോഡ്രിഗസ് റയലിനെ ഒപ്പമെത്തിക്കുന്നു. മത്സരം സമനിലയാകുമെന്ന് ഉറപ്പായ നിമിഷം മെസി അവതരിച്ചു. 92-ാം മിനിറ്റില്‍ വീണ്ടും മിശിഹായുടെ കാലുകള്‍ ലക്ഷ്യത്തിലേക്ക്, ബാഴ്‌സ 3-2ന് റയലിനെ കീഴടക്കി മടങ്ങി.
മെസിയുള്ളതുകൊണ്ടുമാത്രം ഉരുണ്ടുപോകുന്ന വണ്ടിയാണ് ബാഴ്‌സയെന്ന് പരിഹാസത്തോടെ പലരും പറയാറുണ്ട്. ഇപ്പോഴത്തെ ടീം പരിശോധിക്കുമ്പോള്‍ ഒരുതരത്തില്‍ അങ്ങനെതന്നെയാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും അയാളങ്ങനെ ടീമിനെ നയിക്കുകയാണ്.

Latest Videos

click me!