'ശരിക്കും ദൈവദൂതന്‍'; വീടില്ലാത്ത തെരുവില്‍ കഴിയുന്ന മനുഷ്യനെ സലാ രക്ഷിച്ചത് ഇങ്ങനെ.!

First Published | Oct 7, 2020, 1:48 PM IST

ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലായെ ഫുട്ബോള്‍ ഗ്രൌണ്ടില്‍ ദൈവ ദൂതനെപ്പോലെ കളിക്കും എന്നത് അദ്ദേഹത്തെക്കുറിച്ച് ഒരു സഹകളിക്കാരന്‍ പരാമര്‍ശിച്ചതാണ്. ചിലപ്പോള്‍ ജീവിതത്തിലും സല അങ്ങനെ തന്നെയാണ്. ഇതാ ഒരു സംഭവം.

ഡേവിഡ് ക്രൈഗ് എന്ന വീടില്ലാത്ത തെരുവില്‍ കഴിയുന്ന മനുഷ്യനാണ് സലാ ദൈവ ദൂതനെപ്പോലെ അവതരിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ 28ന് ലിവര്‍പൂളിലെ ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം.

രാത്രിയില്‍ പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുകയായിരുന്ന, ഡേവിഡ് ക്രൈഗിനെ ഒരു കൂട്ടം ശല്യപ്പെടുത്താന്‍ തുടങ്ങി, തന്‍റെ മുഖത്ത് നോക്കി തന്നെ കുറക്കാലമായി നോട്ടമിട്ടിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞതായി ഡേവിഡ് ക്രൈഗ് പറയുന്നു.
ഈ സമയം അവിടെ ഉണ്ടായിരുന്ന സലാ അക്രമകാരികളെ പിന്തിരിപ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ലിവര്‍പൂള്‍ ആഴ്സണലിനെ 3-1ന് തോല്‍പ്പിച്ച ദിവസമായിരുന്നു സംഭവം.
ഗ്രൌണ്ടില്‍ എത്ര ഊര്‍ജ്ജത്തോടെ അദ്ദേഹം കളിക്കുന്നോ ആ രീതിയില്‍ തന്നെ അദ്ദേഹം എന്‍റെ കാര്യത്തിലും ഇടപെട്ടത്, ഡേവിഡ് ക്രൈഗ് പറയുന്നു. ഒപ്പം പോകുന്നതിന് മുന്‍പ് ഡേവിഡ് ക്രൈഗിന് 100 പൌണ്ടും സലാ നല്‍കി.
കഴിഞ്ഞ ആറുവര്‍ഷമായി വീടില്ലാതെ തെരുവിലാണ് ഡേവിഡ് ക്രൈഗ്, ഇത് ആദ്യമായാണ് ജീവിതത്തില്‍ ഇങ്ങനെ അനുഭവം എന്നും ഇദ്ദേഹം പറയുന്നു.

Latest Videos

click me!