പിങ്കില്‍ ബെന്‍സേമ, കറുപ്പില്‍ മെസി; മിന്നും ജഴ്‌സികള്‍ പുറത്തിറക്കി ടീമുകള്‍

First Published | Aug 1, 2020, 11:38 AM IST

കൊവിഡ് പ്രതിസന്ധിക്കിടയിലും ലാ ലിഗ മത്സരങ്ങള്‍ പൂര്‍ത്തിയായി. ബാഴ്‌സലോണയെ പിന്നിലാക്കി റയല്‍ മാഡ്രിഡ് ആണ് ചാമ്പ്യന്‍മാരായത്. ചാമ്പ്യന്‍സ് ലീഗില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് ടീമുകള്‍. ഇതിനിടെ അടുത്ത സീസണിന്‍റെ ഒരുക്കങ്ങള്‍ വ്യക്തമാക്കി പുതിയ ജഴ്‌സികള്‍ അവതരിപ്പിച്ചു റയലും ബാഴ്‌സയും. 

പുതിയ ജഴ്സികൾ അവതരിപ്പിച്ച് സ്‌പാനിഷ് ലീഗ് വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ്സലോണയും.
വി ഷെയ്പ് കഴുത്തുള്ള വെള്ള ജഴ്സിയാണ് റയലിന്റെ ഹോം കുപ്പായം.

പിങ്ക് കളർ ജഴ്സി എവേ മൽസരത്തിൽ ഉപയോഗിക്കും.
റയല്‍ പുതിയ വനിത ടീമിന്‍റെ ഹോം ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്. പ്രൗഢമായ വെള്ള നിറത്തിലാണ് ജഴ്‌സി.
കറുപ്പിൽ സ്വർണ നിറത്തിലുള്ള ലിപികളിൽ എഴുത്തുള്ളതാണ് ബാഴ്സലോണയുടെ പുതിയ എവേ ജഴ്സി
റയല്‍ മാഡ്രിഡിന്‍റെ കുപ്പായംകരീം ബെൻസേമയാണ് പുറത്തിറക്കിയത്.
ബാഴ്സയുടേത് നായകന്‍ ലിയോണൽ മെസി പുറത്തിറക്കി.
ബാഴ്‌സലോണ വനിത ടീമിന്‍റെ എവേ ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 12നാണ് 2020-21 സീസണ്‍ ആരംഭിക്കുന്നത്. മെയ് 23ന് മത്സരങ്ങള്‍ അവസാനിക്കും.
ജഴ്‌സികള്‍ പുറത്തിറക്കി മറ്റ് ക്ലബുകളുംസെല്‍റ്റിക്കും പുതിയ എവേ കിറ്റ് പുറത്തിറക്കി. മിന്‍റ് ഗ്രീന്‍ നിറത്തിലുള്ളതാണ് ഈ കുപ്പായം.
ചുവപ്പും വെള്ളയിലുമുള്ള പരമ്പരാഗത വരകളിലാണ് അത്‌ലറ്റികോ മാഡ്രിഡിന്‍റെ ഹോം കിറ്റ്.
നേവി ബ്ലൂ, റെഡ് നിറങ്ങള്‍ ചേര്‍ന്നതാണ് അത്‌ലറ്റിക്കോയുടെ എവേ കിറ്റ്.
ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസും പുതിയ കിറ്റ് അവതരിപ്പിച്ചു. കറുപ്പിലും വെളുപ്പിലും ക്ലാസിക് ലുക്കിലാണ് ക്രിസ്റ്റ്യാനോ അവതരിപ്പിച്ച ഹോം ജഴ്‌സി.
എസി മിലാന്‍റെ കിറ്റ് ഇങ്ങനെ. സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചാണ് പുതിയ ജഴ്‌സിയില്‍.
ഇന്‍ററിന്‍റെ ഹോം ജഴ്‌സിയും പാരമ്പര്യം വിളിച്ചോതുന്നത്.
ഇന്‍ററിന്‍റെ എവേ കിറ്റ് വെള്ള നിറത്തിലാണ്. ഇതില്‍ നീല, കറുപ്പ് നിറങ്ങളിലുള്ള വരകളും.
1980ലെ ഇറ്റാലിയന്‍ കപ്പ് വിജയത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് റോമയുടെ പരമ്പരാഗത രീതിയിലുള്ള ഹോം കിറ്റ്.
എണ്‍പതുകളിലെ പാത പിന്തുടര്‍ന്ന് ചുവപ്പും മഞ്ഞയും ഉള്‍പ്പെടുത്തി ഐവറി കളറിലാണ് എവേ കുപ്പായം തയ്യാറാക്കിയിരിക്കുന്നത്.
ക്ലബിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ അടയാളപ്പെടുത്തലാണ് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്‌ജിയുടെ ഹോം എവേ കിറ്റുകള്‍
1970ലെ കുപ്പായത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്നു വെള്ള നിറത്തിലുള്ള എവേ കിറ്റ്.
ക്ലാസിക് റെഡും കഴുത്തില്‍ വെള്ളയും ചേര്‍ന്നതാണ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം കിറ്റ്. തോമസ് മുള്ളറാണ് അവതരിപ്പിച്ചത്.
എവേ ജവ്‌സിയാവട്ടെ, ഗ്രേ വൈറ്റില്‍ ചുവപ്പ് എഴുത്തുകളോട് കൂടിയതും.

Latest Videos

click me!