സുന്ദരിക്ക് പൊട്ട് കുത്തി, വടം വലിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; കെങ്കേമമായി ഓണാഘോഷം
First Published | Sep 14, 2019, 8:12 PM ISTകൊച്ചി: യുഎഇയിലെ പ്രീ സീസൺ മത്സരങ്ങൾ ഉപേക്ഷിച്ച് എത്തിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഓണവിരുന്നൊരുക്കി ടീം മാനേജ്മെന്റ്. വടംവലി മത്സരവും ഓണസദ്യയുമെല്ലാം വിദേശ താരങ്ങൾ അടക്കമുള്ളവർക്ക് പുതിയ അനുഭവമായി. സഹലും റാഫിയുമെല്ലാം പപ്പടവും കൂട്ടി ഡ്രിബ്ബിൽ ചെയ്ത് മുന്നേറിയപ്പോൾ ഏതിൽ നിന്ന് തുടങ്ങുമെന്ന സംശയത്തിൽ പകച്ച് നിൽക്കുകയായിരുന്നു ഒഗ്ബച്ചേയും മെസ്സി ബൗളിയും. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ഷഹീൻ ഇബ്രാഹിം പകര്‍ത്തിയ ചിത്രങ്ങള്‍.