'സൂപ്പര്‍ ഹൂപ്പര്‍' ആക്രമണം നയിക്കും; മുന്നില്‍ കുതിക്കാന്‍ കരുത്തുണ്ടോ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയ്‌ക്ക്
First Published | Nov 19, 2020, 1:55 PM ISTമഡ്‌ഗാവ്: ഗാരി ഹൂപ്പര്‍, ആ പേര് കേട്ടപ്പോള്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷയിലാണ്. പ്രീമിയർ ലീഗില്‍ പരിചയസമ്പത്തുള്ള 'സൂപ്പര്‍ ഹൂപ്പര്‍' വരുമ്പോള്‍ ഐഎസ്എല്‍ ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് കിരീടമുയര്‍ത്താന്‍ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ഒഗ്‌ബചേയ്‌ക്ക് കഴിയാതിരുന്നത് ഹൂപ്പറിന് കഴിയും എന്ന് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത് മുന്നേറ്റനിരയിലെ കരുത്ത് കൊണ്ടുതന്നെ. ഹൂപ്പർ-ഫകുണ്ടോ കൂട്ടുകെട്ടുമായി എതിരാളികളെ തളയ്‌ക്കാന്‍ ഏഴാം സീസണില്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് മുന്‍നിരയുടെ കരുത്ത് പരിശോധിക്കാം.