'ഫ്ലോയ്‌ഡിന് നീതി വേണം'; കളിക്കളത്തില്‍ പ്രതിഷേധത്തീ പടര്‍ത്തി താരങ്ങള്‍
First Published | Jun 1, 2020, 7:13 PM ISTമ്യൂണിക്ക്: അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി തേടി ഫുട്ബോള്‍ ലോകം. ഫ്ലോയ്‌ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രമുഖതാരങ്ങള്‍ രംഗത്തെത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഷാല്‍ക്കെ പ്രതിരോധനിര താരം വെസ്റ്റോണ്‍ മക്കെനിയുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ആദ്യം രംഗത്തെത്തിയത്.