ഇന്‍സ്റ്റഗ്രാമില്‍ ഒരു സന്ദേശം അയച്ച് ഫോണ്‍ നമ്പര്‍ വാങ്ങി വിളിക്കുമ്പോള്‍ മറുതലയ്‌ക്കല്‍ അടങ്ങാത്ത സന്തോഷമായിരുന്നു. മുടിയിഴകളുടെ വളവുകളില്‍ പന്തുമായി വിരാജിച്ച് വലയെ ചുംബിച്ച് സ്വതസിദ്ധമായഷാക ശൈലിയില്‍വിരലുകള്‍ ആകാശത്തേക്ക് ഉയര്‍ത്തുമ്പോള്‍ ആ മെലിഞ്ഞുണങ്ങിയ മനുഷ്യന്‍റെ മുഖത്ത് കണ്ട അതേ പുഞ്ചിരി...
ഓ മൈ ഗോഡ്, നിങ്ങളിത് കാണുക'എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ronaldinho commented:, ronaldinho liked your post, ronaldinho started following you. നോട്ടിഫിക്കേഷന്‍ കണ്ട് ഫേക്ക് അക്കൗണ്ടാണോ എന്നറിയാന്‍ തപ്പി നോക്കി. ഞെട്ടിപ്പോയി...സാക്ഷാല്‍ റൊണാള്‍ഡീഞ്ഞോ'... വിവേകിന്‍റെ വാക്കുകളിലെ അടങ്ങാത്ത ഗോളാരാവം കാതില്‍ മുഴങ്ങി.
ഇതിത്ര വലിയ ആനക്കാര്യമാണോ?റൊണാള്‍ഡീഞ്ഞോയെ ജിന്നായി കരുതുന്ന കേരളത്തിലെ ഒരു ഫുട്ബോള്‍ പ്രേമി അസൂയകൊണ്ട് ചോദിക്കുന്നതാണ്. ചോദ്യം സ്വാഭാവികം, കാരണം ചില്ലറക്കാരനല്ല മറുതലയ്‌ക്കല്‍. ഫുട്ബോള്‍ പ്രേമികള്‍ ഇന്നും അതിശയത്തോടെ മാത്രം നോക്കിക്കാണുന്ന, ഹേറ്റേഴ്‌സ് ഇല്ലാത്ത ബ്രസീലിയന്‍ മാന്ത്രികനെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരില്‍ മലയാളികള്‍ നിരവധി. എന്നാല്‍ റൊണാള്‍ഡീഞ്ഞോ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരില്‍ ഒരേയൊരു മലയാളിയെ ഉള്ളൂ! -v-p-t(വിവേകിന്‍റെ ഇന്‍സ്റ്റഗ്രാം പേര്).
പെലെ, മെസി, വിവേക്...വിവേകിനിത് സ്വപ്‌നമായി തോന്നുന്നത് മറ്റൊന്നുംകൊണ്ടല്ല... ഇന്‍സ്റ്റയില്‍ റൊണാള്‍ഡീഞ്ഞോ പിന്തുടരുന്നത് 363 പേരെ മാത്രമാണ്. പെലെ, ലിയോണല്‍ മെസി, റൊണാള്‍ഡോ, ഐകര്‍ കസിയസ്, സിനദീന്‍ സിദാന്‍, കക്ക തുടങ്ങി ഇതിഹാസ നിരയാണ് ഈ പട്ടികയിലുള്ളത്. ലോകത്തെ പ്രമുഖ ക്ലബുകളും ഫുട്ബോള്‍ സമിതികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഈ അതിശയ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഒരു മലയാളിയുടെ പേര്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
വീഴ്‌ത്തിയത് രണ്ട് ഗോളില്‍, സോറി ചിത്രങ്ങളില്‍രണ്ട് ചിത്രങ്ങള്‍ കണ്ടാണ് റൊണാള്‍ഡീഞ്ഞോ ഇന്‍സ്റ്റയില്‍ വിവേകിനെ പിന്തുടരാന്‍ തുടങ്ങിയത്. ഒരുകാലത്ത് ഫുട്ബോള്‍ ലോകം അടക്കിവാണിരുന്ന, ഇന്നും കാല്‍പന്ത് പ്രേമികളുടെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായ റൊണാള്‍ഡീഞ്ഞോയുടെ കുട്ടിക്കാലമായിരുന്നു ഈ ചിത്രങ്ങളിലൊന്ന്. നാല്‍പതാം വയസിലെത്തി നില്‍ക്കുന്ന ഡീഞ്ഞോയുടെ അതേ ചിരിയും നിഷ്‌കളങ്കതയും ആ ചിത്രത്തിലും പാകത്തിന്വിവേക് രസക്കൂട്ടാക്കിയിരിക്കുന്നു.
ചിത്രങ്ങള്‍ കൊണ്ടൊരു ഡ്രിബ്ലിങ്സംഭവം റൊണാള്‍ഡീഞ്ഞോയുടെ 'അടുത്ത ആളായെങ്കിലും' ആ അത്ഭുതം സാധിച്ചെടുക്കാന്‍വിവേക് കുറച്ച് കഷ്‌ടപ്പെട്ടു. ചിത്രങ്ങള്‍ പല ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തു. ronaldinhoയെ മെന്‍ഷന്‍ ചെയ്‌ത് നിരവധി ഹാഷ്‌ടാഗുകള്‍. അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മൂന്ന്നോട്ടിഫിക്കേഷനുകള്‍വന്നു. അവ മൂന്നും മുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ. പാസൊക്കെ റെഡിയായിരുന്നെങ്കിലുംപന്ത് റൊണാള്‍ഡീഞ്ഞോയുടെ കാലിലെത്തിയത് അത്ര എളുപ്പമല്ല എന്ന് സാരം.
ronaldinho started following you!'ചിത്രങ്ങള്‍ക്ക് നന്ദി പ്രിയ സുഹൃത്തെ', വിവേക് ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് റൊണാള്‍ഡീഞ്ഞോയുടെ മറുപടി ഇങ്ങനെ. റൊണാള്‍ഡീഞ്ഞോയുടെ മെസേജ് വന്നതിന് തൊട്ടുപിന്നാലെയാണ് ആ നോട്ടിഫിക്കേഷന്‍ എത്തിയത്. 'ronaldinho started following you'. ഒരു ഫുട്ബോള്‍ പ്രേമിക്ക് ത്രില്ലടിക്കാന്‍ ഇതിനേക്കാള്‍ എന്തുവേണം.
ഫുട്ബോള്‍ ആരാധകനാക്കിയത് ഒരേയൊരാള്‍റൊണാള്‍ഡീഞ്ഞോ ലൈക്കും കമന്‍റും മാത്രമല്ല ഫോളോയും ചെയ്യുന്നു എന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഞെട്ടിപ്പോയി എന്നു പറയുന്നു വിവേക്. 'ചെറുപ്പംമുതലെ ആരാധിക്കുന്ന താരമാണ്, ഞാനൊക്കെ ഫുട്ബോള്‍ ഫാനായത് തന്നെ റൊണാള്‍ഡീഞ്ഞോയുടെ കളി കണ്ടാണ്'. 90കളുടെ ഒടുക്കം മുതല്‍ ഫുട്ബോള്‍ കണ്ടവര്‍ക്ക് ഇങ്ങനെയൊക്കയേ പറയാന്‍ കഴിയൂ!.
സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ...മഞ്ചേരി ഇകെസി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയാണ് വിവേക്. ഇതിഹാസ താരം പിന്തുടരുന്നതിന്‍റെ സന്തോഷം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ സുഹൃത്തുക്കള്‍ക്കായി(ആ പട്ടികയില്‍ റൊണാള്‍ഡീഞ്ഞോയും ഉണ്ടുകേട്ടോ)പങ്കുവെക്കുകയും ചെയ്തു വിവേക് പി ടി. ഈ വീഡിയോ ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ ചെറിയൊരു സ്റ്റാര്‍ ആയി വിലസുകയാണ് വിവേക്.
ലോക്ക് ഡൗണിലെ അത്ഭുതംഎല്ലാം ലോക്ക് ഡൗണിന്‍റെ മറിമായം എന്ന് പറയുന്നു വിവേക്. 'നേരത്തെ മുതല്‍ ചിത്രങ്ങള്‍ വരയ്‌ക്കുമായിരുന്നു. മിക്കതും ചലച്ചിത്ര താരങ്ങളുടേതായിരുന്നു. അവയെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ്. എന്നാല്‍ ലോക്ക് ഡൗണില്‍ വെറുതെയിരിക്കുന്നതായതിനാല്‍ വര തകൃതിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് റൊണാള്‍ഡീഞ്ഞോയുടെ കുട്ടിക്കാലത്തെ ചിത്രം വരച്ച് പോസ്റ്റ് ചെയ്‌തത്'.
ഒന്ന് പരിചയപ്പെടുത്തണേ, എല്ലാവരും വിവേകിന് പിന്നാലെറൊണാള്‍ഡീഞ്ഞോ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്‍റും ചെയ്യുകയും, ശേഷം ഫോളോ ചെയ്യാനും തുടങ്ങി എന്നറിഞ്ഞ സുഹൃത്തുക്കളെല്ലാം വിവേകിനെ അഭിനന്ദിക്കുകയാണ്. വാട്‌സ്‌ആപ്പിലും ഇന്‍സ്റ്റയിലുമായി ഒരുപാട് പേര്‍ അഭിനന്ദന സന്ദേശങ്ങള്‍ അയച്ചുകഴിഞ്ഞു. കുറേ ചങ്ങാതിമാര്‍ ഫോണില്‍ വിളിച്ചും അഭിനന്ദിച്ചു. വിവേകിന്‍റെ റേഞ്ച് ഇപ്പോള്‍ എന്താണെന്ന് കൂടുതല്‍ പറയേണ്ടല്ലോ.
ഇഷ്‌ടം മെസിയോട്, പക്ഷേ റൊണാള്‍ഡീഞ്ഞോ അതുക്കും മേലെ...'ഇഷ്‌ടതാരം മെസിയാണ്, ക്ലബ് ബാഴ്‌സലോണയും. എന്നാല്‍ മെസിയോടൊപ്പം തന്നെ ഇഷ്ടമുള്ള താരമാണ് റൊണാള്‍ഡിഞ്ഞോ. റൊണാള്‍ഡീഞ്ഞോയെ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ. റൊണാള്‍ഡിഞ്ഞോയുടെ കളി കണ്ടാണ് ഫുട്ബോളിനോട് ആരാധന തോന്നിയത്'... വിവേക് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ റൊണാള്‍ഡീഞ്ഞോ ആരാധകര്‍ക്ക് എങ്ങനെ രോമാഞ്ചം വരാതിരിക്കും.
ഇനിയും ഡ്രിബിള്‍ ചെയ്യാനുണ്ട് പലരെയും!റൊണാള്‍ഡീഞ്ഞോയെ വീഴ്‌ത്തി, ഇനി ചിലരെ കൂടി വര കൊണ്ട് ഡ്രിബിള്‍ ചെയ്ത് വീഴ്‌ത്താനുണ്ടെന്ന് വിവേക്. പക്ഷേ, അവര്‍ ആരൊക്കെയെന്ന് മാത്രം പറയുന്നില്ല. 'ചില പ്ലാനുകളുണ്ട്' എന്ന് മാത്രം പറഞ്ഞ് വിവേക് ചെറിയ സംഭാഷണം അവസാനിപ്പിച്ചു. കാത്തിരുന്ന് കാണണം, ഇനി ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ക്ക് എന്തൊക്കെ സംഭവിക്കുമെന്ന്...