മറഡോണ, ചിലര്‍ക്ക് ദൈവം! ചിലര്‍ക്ക് ചെകുത്താന്‍; അര്‍ജന്റീന സമ്മാനിച്ച ഫുട്ബോള്‍ മാന്ത്രികന്‍ അരങ്ങൊഴിയുമ്പോള്‍
First Published | Nov 25, 2020, 10:56 PM ISTമറഡോണ ജീവിത കാലം മുഴുവന്‍ ഈ ദ്വന്ദ വ്യക്തിത്വം പേറുന്നുണ്ട്.. അയാളെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം അയാള്‍ ദൈവവും ദൈവപുത്രനുമാകുന്നു.
1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍-
മൈതാനത്തിന്റെ ഇടത് വശത്ത് നിന്ന് ബോക്സിലേക്ക് പന്തുമായി മുന്നേറുന്ന ഡീഗോ മറഡോണക്ക് തിരിച്ച് കിട്ടുന്ന പന്ത് അല്‍പം ഉയര്‍ന്നിട്ടാണ്. ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടണെ മറികടന്ന് ഹെഡ് ചെയ്യാനാകില്ലെന്ന് ഉറപ്പുള്ള ഒരഞ്ചടി അഞ്ചിഞ്ച് കാരന്‍ ചാട്ടത്തിനിടയില്‍ കൈകൊണ്ട് പന്തിനെ വലയിലേക്ക് യാത്രയയക്കുന്നുണ്ട്..