വിങ്ങിപ്പൊട്ടി നെയ്‌മര്‍, ഉഗ്രരൂപം പൂണ്ട് നൂയര്‍; കലാശപ്പോരിലെ മായാ കാഴ്‌ചകള്‍ കിരീടധാരണം വരെ

First Published | Aug 24, 2020, 9:51 AM IST

ലിസ്‌ബണ്‍: യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ആറാം തമ്പുരാനായി ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക്. ഫ്രഞ്ച് ചാമ്പ്യന്‍മാരുടെ വമ്പുമായെത്തിയ പിഎസ്‌ജിയെ എതിരില്ലാത്ത ഏക ഗോളിന് തകര്‍ത്താണ് ബയേണിന്‍റെ അപ്രമാധിത്വം. ബയേണിന്‍റെ തെരുവുകള്‍ ആഹ്‌ളാദത്തിലും പാരിസ് കണ്ണീരിലും മുങ്ങുമ്പോള്‍ മത്സരത്തിലേക്ക് ഒരു എത്തിനോട്ടം. 

ആറാം തമ്പുരാനായി ബയേണ്‍യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്. ഫൈനലിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബയേണിന്‍റെ ആറാം കിരീടനേട്ടം.
വിജയമാന്‍ കോമാന്‍59-ാം മിനുട്ടിൽ കിങ്സ്‍ലി കോമാൻ ആണ് ബയേണിന്‍റെ വിജയഗോൾ നേടിയത്. കോമാൻ പിഎസ്ജിയുടെ യൂത്ത് അക്കാദമിയിൽ നിന്ന് വളർന്നുവന്ന താരമാണെന്നതും സവിശേഷതയാണ്.

ക്ലാസിക് നൂയർ മൂവ്ആദ്യമായി ഫൈനലിലെത്തിയ പിഎസ്ജിക്ക് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ബയേൺ ഗോളി മാനുവൽ നൂയർ വിലങ്ങുതടിയായി. നെയ്‌മറുടേയും എംബാപ്പേയുടേയും ഷോട്ടുകള്‍ ന്യൂയര്‍ അനായാസം തടുത്തിട്ടു.
ചരിത്രത്തില്‍ആദ്യം!ടൂർണമെന്‍റിലെ മുഴുവൻ മത്സരങ്ങളും ജയിച്ച് ചാമ്പ്യൻമാരാകുന്ന ആദ്യ ടീമാണ് ബയേൺ മ്യൂണിക്. ബയേണിന്‍റെ ജയം സമ്പൂര്‍ണം എന്ന് ചുരുക്കം.
വിജയത്തിലേക്കൊരു 'ഫ്ലിക്ക്'ഇടക്കാല പരിശീലകനായി ചുമതലയേറ്റ് ബയേണിന്‍റെ തലവര മാറ്റിയ ഹൻസി ഫ്ലിക്കിനും നേട്ടം ഇരട്ടിമധുരമായി. ചുരുങ്ങിയ നാളുകളേപരിശീലകനായി ബയേണില്‍ നില്‍ക്കാനാകൂ എന്നായിരുന്നു ഫ്ലിക്കിനെ കുറിച്ച് ആദ്യ വിലയിരുത്തലുകള്‍.
കാത്തിരിക്കണം 'സുല്‍ത്താന്‍'പാരിസിന്‍റെ സുല്‍ത്താന്‍ എന്ന വിശേഷണം പിഎസ്‌ജിയുടെ ബ്രസീലിയന്‍ താരം നെയ്‌മര്‍ക്ക് കലാശപ്പോരില്‍ ആവര്‍ത്തിക്കാനായില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായാണ് നെയ്‌മറെ മത്സരശേഷം സ്റ്റേഡിയത്തില്‍ കണ്ടത്.
അത്ഭുതമാകാതെ എംബാപ്പേ21-ാം വയസില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനുള്ള സുവര്‍ണാവസരം എംബാപ്പേ കൈവിട്ടു. ലോകകപ്പിനു പിന്നാലെ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ സുവര്‍ണ കിരീടവും എംബാപ്പേ സ്വന്തമാക്കിയിരുന്നെങ്കില്‍ അത് മറ്റൊരു ചരിത്രമായേനേ.
കണ്ണീരോടെ പടിയിറക്കംപിഎസ്‌ജിയില്‍ എട്ട് വര്‍ഷം പ്രതിരോധത്തിന് ചുക്കാന്‍പിടിച്ച നായകന്‍ തിയോഗോ സില്‍വയ്‌ക്ക് ക്ലബില്‍ നിന്നുള്ള പടിയിറങ്ങല്‍ കണ്ണീരായി. ക്ലബിനായി അവസാന മത്സരമാണ് സില്‍വ ലിസ്‌ബണില്‍ കളിച്ചത്.
ലിവര്‍പൂളിന് ഒപ്പം ബയേണ്‍ആറാം കിരീടനേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ഒപ്പമെത്തി ബയേണ്‍. ഏഴ് കിരീടമുള്ള എസി മിലാനും 13 തവണ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡുമാണ് മുന്നിലുള്ളത്.
വേറെ ലെവല്‍ ലെവന്‍ഡോസ്‌കികലാശപ്പോരില്‍ വല ചലിപ്പിച്ചില്ലെങ്കിലും ഈ സീസണ്‍ ബയേണ്‍ സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിക്ക് സ്വന്തമാണ്. സീസണില്‍ 47 മത്സരങ്ങളില്‍ 55 ഗോളുകള്‍ നേടിയപ്പോള്‍ 15 എണ്ണം ചാമ്പ്യന്‍സ് ലീഗിലാണ്.

Latest Videos

click me!