വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാം
First Published | Oct 5, 2021, 11:32 PM ISTനല്ല ആരോഗ്യം ലഭിക്കാന്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. വിറ്റാമിൻ എ ചർമ്മ ഗ്രന്ഥികൾക്ക് സെബം എന്ന എണ്ണമയമുള്ള പദാർത്ഥം ഉണ്ടാക്കാൻ സഹായിക്കുന്നു. സെബം തലയോട്ടിക്ക് ഈർപ്പമുള്ളതാക്കുകയും മുടി ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ദഹനം എളുപ്പമാക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.