കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. അവയിൽ നാരുകളും ധാരാളമുണ്ട്. ഇത് കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചുവപ്പ് നിറത്തിന് കാരണമായ ബീറ്റാലൈൻ സംയുക്തങ്ങൾക്ക് ഉയർന്ന ആൻറി-ഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി കഴിവുകളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ വാർദ്ധക്യസഹജമായ അവസ്ഥകൾക്കെതിരായ പോരാട്ടത്തിൽ സഹായകമാവുകയും ചെയ്യും.
ബീറ്റ്‌റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ്. നൈട്രേറ്റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാന്‍ നല്ലതാണ്. ബീറ്റ്‌റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ബീറ്റ്റൂട്ട് പച്ചിലകളിൽ വിറ്റാമിൻ എയും കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റായ ല്യൂട്ടിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കുന്നതിന് സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.
ബീറ്റ്റൂട്ട് കഴിക്കുന്നത് ത്വക്ക് അർബുദം തടയുമെന്ന് കണ്ടെത്തി. കൂടാതെ, ബീറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കഫം ചർമ്മത്തെ നിലനിർത്തുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.