'വാൾനട്ട്' എന്ന സൂപ്പർഫുഡ്; ​ഗുണങ്ങൾ പലതാണ്

First Published | Mar 22, 2021, 10:34 AM IST

വാൾനട്ടിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളും പോഷകങ്ങളും കൊണ്ട് വാൾനട്ട് സമ്പുഷ്ടമാണ്. ഇത് ലഘുഭക്ഷണമായി ഉപയോഗിക്കാം അല്ലെങ്കിൽ സലാഡുകൾ, മധുരപലഹാരങ്ങൾ അല്ലെങ്കിൽ ഓട്‌സ് എന്നിവയിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്. 

കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലുംവാൾനട്ട് ശരീരഭാരം വർദ്ധിപ്പിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡുകളും നാരുകളും ഉള്ളതാണ് ഇതിന് കാരണം. ഹൃദയസംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് വാൾനട്ട്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

മാത്രമല്ല, ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിൽ കുടൽ മൈക്രോബയോം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വാൾനട്ട് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതുവഴി ദഹനവ്യവസ്ഥ വർദ്ധിപ്പിക്കും.
വാൾനട്ടിൽ വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. തലച്ചോറിനെ ആരോഗ്യകരമാക്കുന്നതിനും മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വിവിധ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്.
പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമത്രേ.

Latest Videos

click me!