എള്ളിനെ നിസാരമായി കാണേണ്ട; ​അറിയാം ചില ആരോ​ഗ്യ​ഗുണങ്ങൾ

First Published | Aug 26, 2021, 10:46 PM IST

എള്ള് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്. ഒരു ടേബിൾ സ്പൂൺ എള്ളിൽ 52 കലോറി മാത്രമാണുള്ളത്. കൂടാതെ കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കോപ്പർ,കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിൻ ഇവയും അടങ്ങിയിരിക്കുന്നു.

diabetes

എള്ളെണ്ണ പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.

cancer

അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്. സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം ഇവ എള്ളിൽ അടങ്ങിയിട്ടുണ്ട്. തയാമിൻ, പെറ്റോഫാൻ തുടങ്ങിയ ജീവകങ്ങൾ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.

Latest Videos


tired

കറുത്ത എള്ളിൽ ഇരുമ്പ് ധാരാളമുണ്ട്. വിളർച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരമാണ്. എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളരാൻ സഹായിക്കുന്നു. മാത്രമല്ല, മുടി നരയ്ക്കുന്നതിനെയും തടയുന്നു.

born

എള്ളിലടങ്ങിയ മഗ്നീഷ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. കാൽസ്യവും സിങ്കും കറുത്ത എള്ളിൽ ധാരാളമുണ്ട്. ഇത് എല്ലുകള്‍ക്ക് ബലം നൽകുന്നു.

click me!