ചില്ലറക്കാരനല്ല പപ്പായ; ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

First Published | Aug 23, 2022, 5:12 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്. 
ഫൈബർ ഉള്ളടക്കം ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ പപ്പായ സഹായിക്കുന്നു.

പപ്പായയിൽ പോളിഫിനോൾ, ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, ടാന്നിൻസ്, സാപ്പോണിൻസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. പപ്പായ നാരുകളാൽ സമ്പുഷ്ടമാണ്. അവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും അങ്ങനെ ആരോഗ്യകരമായ കുടൽ നിലനിർത്തുകയും ചെയ്യുന്നു. അവ മലബന്ധത്തിന് സഹായകമാണ്.

ഒലിക് ആസിഡ് പോലെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പപ്പായ. ഈ ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ കൊളസ്ട്രോൾ) കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കുന്നു.

Latest Videos


പപ്പായയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ ശരീരത്തെ വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ നിന്ന് തടയുന്നു. ക്യാൻസർ കോശങ്ങളുടെ രൂപീകരണത്തെയും വികാസത്തെയും തടയുന്ന ഐസോത്തിയോസയനേറ്റും പപ്പായ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

പപ്പായ കിഡ്‌നിയെ കേടുവരാതെ സംരക്ഷിക്കുന്നു. പപ്പായ കഴിക്കുന്നത് വൃക്കകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും അവ സഹായിക്കുന്നു. ഇത് നമ്മുടെ ഹൃദയത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
 

പപ്പായ കഴിക്കുന്നത് വീക്കം കുറയ്ക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പപ്പായ വിത്തിൽ വിറ്റാമിൻ സിയും ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.  പപ്പായ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അതുവഴി നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. പപ്പായയിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥം ഈസ്ട്രജൻ എന്നറിയപ്പെടുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. 

click me!