ഓട്സ് പതിവായി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
First Published | Sep 28, 2022, 12:27 PM ISTമറ്റ് പല ധാന്യങ്ങളേക്കാളും കൂടുതൽ നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്സ്. സാധാരണയായി, ഓട്‌സ് വെള്ളമോ പാലോ ഉപയോഗിച്ച് തിളപ്പിച്ചാണ് ഓട്‌സ് ഉണ്ടാക്കുന്നത്. ഒരു ബൗൾ ഓട്‌സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, സുപ്രധാന ഫാറ്റി ആസിഡുകൾ, നാരുകൾ, വിറ്റാമിൻ ഇ എന്നിവ നൽകുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.