ഉണക്ക മുന്തിരി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

First Published | Sep 7, 2022, 10:47 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 
ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ പ്രവർത്തിക്കുന്നു. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. 
 

dried grapes

നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം. ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, ഇവ ഉണക്കമുന്തിരിയിലുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നു. ചർമ രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമേകാൻ ഉണക്കമുന്തിരി പതിവാക്കാം. 
 

grapes

ഉണക്കമുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട്. പതിവായി ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

Latest Videos


തിമിരം, മാക്യുലാർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ധാരാളമടങ്ങിയ ഉണക്കമുന്തിരി സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി ശീലമാക്കാം. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.

ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഒരുപിടി ഉണക്കമുന്തിരി കഴിക്കൂ. ഉന്മേഷം തോന്നും. ഗ്ലൂക്കോസ് ഫ്രക്ടോസ് തുടങ്ങിയ നാച്വറൽ ഷുഗർ അടങ്ങിയ ഉണക്ക മുന്തിരി ഊർജ്ജമേകും. 

കാൽസ്യം ധാരാളമടങ്ങിയതിനാൽ എല്ലുകൾക്ക് ശക്തിയേകുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ബോറോൺ എന്ന മൈക്രോന്യൂട്രിയന്റ് ഇതിൽ ധാരാളമുണ്ട്. ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഓസ്റ്റിയോ പോറോസിസ് തടയാനും ഇത് സഹായിക്കും.

click me!