നെല്ലിക്ക ജ്യൂസ് കഴിച്ചാൽ കിട്ടുന്ന ആരോഗ്യഗുണങ്ങളിതാ...
First Published | Mar 5, 2023, 7:09 PM ISTധാരാളം പോഷകഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക ജ്യൂസ്. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനു പുറമേ, വിറ്റാമിൻ സി രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കും.