Health Benefits Of Chia Seeds : ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

First Published | Aug 4, 2022, 11:12 AM IST

പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകൾ (chia seeds). പലരും പുഡിം​ഗ്, സാലഡുകൾ എന്നിവയിൽ ചേർത്താണ് ചിയ വിത്തുകൾ കഴിക്കാറുള്ളത്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഫൈബറും പ്രോട്ടീനും അടങ്ങിയ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യും. ചിയ വിത്തുകളിലെ പ്രോട്ടീൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ഹെൽത്ത്‌ലൈനിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണ് ചിയ വിത്തുകൾ. ക്യാന്‍സര്‍, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ തന്നെയാണ്. 

Latest Videos


ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3 കളും കൂടുതലാണ്. ഇവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ചിയ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ മൊത്തത്തിലുള്ളതും എൽഡിഎൽ (മോശം) കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
 

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. ഇതിലെ നാരുകള്‍ തന്നെയാണ് ഇതിനായി സഹായിക്കുന്നത്. ഫൈബറുകള്‍ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. 

ചിയ വിത്തിൽ അസ്ഥികളുടെ ആരോഗ്യത്തിന് നിർണായകമായ നിരവധി പോഷകങ്ങൾ ഉൾപ്പെടുന്നു. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്ത്.

ചിയ വിത്തുകളിൽ നാരുകൾ കൂടുതലാണ്. കൂടാതെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഫൈബർ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം സാധ്യത കുറയ്ക്കുന്നു.
 

ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3യും അടങ്ങിയിട്ടുണ്ട്. അതിനാൽ ചിയ വിത്തുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ചിയ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

തൈറോയിഡിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളും ചിയ വിത്തിൽ (chia seeds) ഉൾപ്പെടുന്നു. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

click me!