പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ആറ് പഴങ്ങള്‍...
First Published | Sep 9, 2020, 8:53 AM ISTപ്രമേഹം ഒരു ജീവിതശൈലിരോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സമയത്ത് ചികിത്സിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും. ഭക്ഷണരീതിയില്‍ മാറ്റംവരുത്തി പ്രമേഹത്തെ നിയന്ത്രിക്കാനാകും.പ്രമേഹം പിടിപെട്ടാല്‍ പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയം ആണ് പലര്‍ക്കും. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം.