ദിവസവും ഒരു പിടി വാൾനട്ട് ശീലമാക്കൂ, ​ഗുണം ഇതൊക്കെയാണ്

First Published | Nov 18, 2022, 9:52 PM IST

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈറ്റോസ്റ്റെറോൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് വാൾനട്ട്. ഈ ബയോ-ആക്ടീവ് ഘടകങ്ങൾക്ക് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടായിരിക്കാം. ഇത് ട്യൂമറുകളുടെ വളർച്ചയെ തടയുക മാത്രമല്ല, സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

വിറ്റാമിൻ ഇ, മെലറ്റോണിൻ, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റുകളുടെ ഗുണം നിറഞ്ഞ വാൾനട്ട് ഒരാളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വാൾനട്ടിൽ ഗുണമേന്മയുള്ള പ്രോട്ടീൻ, വിറ്റാമിൻ ഇ, കോപ്പർ, വിറ്റാമിൻ ബി6 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആസ്ത്മ, ആർത്രൈറ്റിസ്, എക്‌സിമ, ടൈപ്പ് 2 പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളുടെ മൂലകാരണം വീക്കമാണ്. വാൾനട്ടിലെ പോളിഫെനോൾസ് വീക്കം ചെറുക്കാൻ സഹായിക്കും. വാൾനട്ടിലെ ഒമേഗ-3 ഫാറ്റ്, മഗ്നീഷ്യം, അർജിനൈൻ അമിനോ ആസിഡ് എന്നിവയും വീക്കം കുറയ്ക്കും. വാൾനട്ടിൽ ഏറ്റവും ഉയർന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത്  ഹൃദയ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.


gut health

വാൾനട്ടിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, വാൾനട്ടിൽ മറ്റ് പ്രീബയോട്ടിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ലാക്ടോബാസിലസ് പോലുള്ള ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
 

weight loss

വാൾനട്ട് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഒരു പിടി വാൽനട്ട് കൊഴുപ്പ് നഷ്ടപ്പെടുത്തുന്നതിനും ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.

വാൾനട്ടിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. വാൾനട്ട് കഴിക്കുന്നത് ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ കാരണം ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്നു. 

Latest Videos

click me!