കങ്കണയെ പിന്തുണച്ച് അംബാനി കുടുംബം? പുതിയ സ്റ്റുഡിയോയ്‌ക്ക് 200 കോടി നല്‍കുമെന്ന് പ്രചാരണം, സത്യമോ?

First Published | Sep 11, 2020, 5:09 PM IST

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്‌ട്ര സര്‍ക്കാരും തമ്മിലുള്ള പോര് വലിയ വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിക്കാനാരംഭിച്ചിരുന്നു. കങ്കണയ്‌ക്ക് പുതിയ സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ അംബാനി കുടുംബം 200 കോടി നല്‍കുമെന്ന പ്രചാരണം സജീവമാണ്. ഈ വാര്‍ത്ത ശരിയോ?

പ്രചാരണം ഇങ്ങനെകങ്കണയ്‌ക്ക് പുതിയ സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ അംബാനി കുടുംബം 200 കോടി നല്‍കുമെന്ന് നിതാ അംബാനി അറിയിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇത്തരം സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും കാണാം. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ അന്വേഷണത്തില്‍ കണ്ടെത്താനായി.

അംബാനി കുടുംബം കങ്കണ റണാവത്തിന് 200 കോടി രൂപ നല്‍കും എന്ന വാര്‍ത്ത പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതാണ് വൈറല്‍ സന്ദേശത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നത്.
വസ്‌തുതവൈറലായിരിക്കുന്ന സന്ദേശത്തില്‍ പറയുന്നതുപോലയല്ല കാര്യങ്ങള്‍ എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്. കങ്കണയ്‌ക്ക് പുതിയ സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ അംബാനി കുടുംബം 200 കോടി നല്‍കുന്നില്ല.
പ്രചാരണങ്ങളിലെ വസ്‌തുത റിലയന്‍സ് അധികൃതര്‍ ഇന്ത്യ ടുഡേ ഫാക്‌ട് ചെക്ക് ടീമിനോട് വ്യക്തമാക്കി. വൈറല്‍ സന്ദേശം വ്യാജമാണ് എന്നാണ്റിലയന്‍സിന്‍റെഅറിയിപ്പ്.
അംബാനി കുടുംബവുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണങ്ങള്‍ ഇതാദ്യമല്ല. ആകാശ് അംബാനിയുടെ പേരില്‍ നേരത്തെ ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടും നിരവധി ട്വീറ്റുകളുംപ്രചരിച്ചിരുന്നു.
കങ്കണ വിവാദം: സംഭവിച്ചത്കങ്കണയും മഹാരാഷ്‌ട്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ ആരംഭിച്ചത്.
24 മണിക്കൂർ സാവകാശം നൽകിയിട്ടും രേഖകൾ സമർപ്പിക്കാത്തതിന് പിന്നാലെയായിരുന്നു മുംബൈ കോർപ്പറേഷന്‍റെ നടപടി. എന്നാല്‍ പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു.
സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു കങ്കണ.
വിമർശനങ്ങൾ പരിധി വിട്ടപ്പോൾ മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്‌ട്രയില്‍ കങ്കണയ്‌ക്കെതിരെ പ്രതിഷേധം കനത്തു.
ഇതിനു പിന്നാലെയായിരുന്നു പാലി ഹില്ലിലെ ഓഫീസിലെ അനധികൃത നിര്‍മ്മാണങ്ങള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കാന്‍ ആരംഭിച്ചത്.
വിവാദത്തില്‍ കങ്കണയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. തമിഴ് നടന്‍ വിശാലാണ് അനുകൂലിച്ചവരില്‍ ഒരാള്‍.കങ്കണ വിവാദത്തിലെ പോര് ഇപ്പോഴും തുടരുകയാണ്.

Latest Videos

click me!