സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് 'മിസോറം മോഡല്‍ സാമൂഹിക അകലം' ഷെയര്‍ ചെയ്തത്. 'റെഡിറ്റ്(Reddit)' അടക്കമുള്ള വെബ്‍സൈറ്റുകളും മിസോറമിലെ എന്ന പേരില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തുകാരി ഷുനാലി ഷറോഫാണ് ഈ ചിത്രം ട്വീറ്റ് ചെയ്തവരില്‍ ഒരാള്‍ 8000ത്തിലേറെ ലൈക്കുകളും 2000 റീ-ട്വീറ്റുകളുമാണ് ഇതിന് ലഭിച്ചത്. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡെയും ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ ആരും പ്രതീക്ഷിക്കാത്ത വസ്തുത പുറത്തുവന്നിരിക്കുകയാണ്. ഈ ചിത്രം മിസോറമില്‍ നിന്നുള്ളതല്ല എന്നാണ് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ കണ്ടെത്തല്‍.
മ്യാന്മാറില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വ്യക്തമാക്കുന്നു. മ്യാന്‍മാറിലെ ഈ ചിത്രം ഫിലിപ്പീന്‍സ് മാധ്യമ ഭീമന്‍മാരായ ABS-CBN News ഏപ്രില്‍ 20ന് ട്വീറ്റ് ചെയ്തിരുന്നു.
ചിത്രത്തിലുള്ള കടകളില്‍ ഒന്നിലെ ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന പേരാണ് മറ്റൊരു തെളിവ്. ഹൈ ക്ലാസ്(High Class) എന്നാണ് എഴുതിയിരുന്നത്. മ്യാന്‍മാറില്‍ വില്‍ക്കപ്പെടുന്ന വിസ്‌ക്കിയാണ് 'ഹൈ ക്ലാസ്'.
തായ്‌ലന്‍ഡ് പത്രം 'ദ് നേഷന്‍ തായ്‌ലന്‍ഡും' ഈ മാര്‍ക്കറ്റിനെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത് സമാന ചിത്രമാണ് എന്ന് വ്യക്തം.