പാല്‍ഘറില്‍ഹിന്ദു സന്യാസിമാരെ കൊലചെയ്ത സംഭവത്തിലെ പ്രതികള്‍ക്ക് ജാമ്യം ലഭ്യമാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഇരുവരുടെയും ചിത്രം ഫേസ്‍ബുക്കിലും ട്വിറ്ററിലും വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഭാര്യഭര്‍ത്താക്കന്‍മാരായ ഇരുവരുടെയും പേര് പ്രദീപ് പ്രഭു എലിയാസ് പീറ്റര്‍ ഡിമെലോ, സിറാജ് ബല്‍സാര എന്നാണെന്നും പ്രതികളെ പൊലീസ് പീഡിപ്പിക്കുന്നില്ല എന്ന് ഇരുവരും ഉറപ്പാക്കുന്നതായും പോസ്റ്റുകളില്‍ പറയുന്നു.
എന്നാല്‍, ടിസിലെ പ്രൊഫസര്‍മാരായ അഞ്ജലി മൊന്‍റേരോ, കെപി ജയ്ശങ്കര്‍ എന്നിവരുടെ ചിത്രമാണ് വ്യാജ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്.ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അറിയപ്പെടുന്ന പ്രൊഫസര്‍മാരും ഡോക്യുമെന്‍ററി സംവിധായകരുമാണ് ഇരുവരും എന്നതാണ് വസ്തുത.
ഇരുവരുടെയും കൂടുതല്‍ വിവരങ്ങള്‍ ടിസ് അവരുടെ വെബ്‍സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ടിസിന്‍റെ മുംബൈ ക്യാംപസില സെന്‍റര്‍ ഫോര്‍ മീഡിയ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
പാല്‍ഘര്‍ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജാമ്യം ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ആക്റ്റിവിസ്റ്റുകളാണ് ഇരുവരും എന്ന പ്രചാരണം വ്യാജമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
വ്യാജ പ്രചാരണത്തിനെതിരെ ഇരുവരും മുംബൈ പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. വധഭീഷണി ലഭിച്ചതായി ഇരുവരും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
അറിയപ്പെടുന്ന ഡോക്യുമെന്‍ററി സംവിധായകരായ അഞ്ജലി മൊന്‍റേരോയുംകെപി ജയ്ശങ്കറും 32 ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മുബൈയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ പാല്‍ഘറില്‍ ഏപ്രില്‍ 16നാണ്ആള്‍ക്കൂട്ടം മൂന്ന് പേരെ ആക്രമിച്ച് കൊന്നത്. രണ്ട് പേര്‍ സന്ന്യാസിമാരും ഒരാള്‍ ഡ്രൈവറുമാണ്. കേസില്‍ നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.