കൊവിഡുകാലത്ത് അങ്ങനെയൊരു വ്യാജ കഥ കൂടി പൊളിഞ്ഞു; വനിതാ ഡോക്ടര്‍ക്ക് ആശ്വസിക്കാം

First Published | May 3, 2020, 11:42 AM IST

കാണ്‍പൂര്‍: രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. അതേസമയം, കൂടുതല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് പലയിടത്തും രോഗം പിടിപെടുന്നതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട്. കൊവിഡ് ബാധിച്ച് 28കാരിയായ വനിതാ ഡോക്ടര്‍ മരിച്ചതായി ഒരു വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ കുറച്ചുദിവസമായി പ്രചരിക്കുന്നത് ഒരു ഉദാഹരണം. 

രണ്ട് സെല്‍ഫികള്‍ കൂട്ടിച്ചേര്‍ത്തുള്ള ഒരു ഫോട്ടോ നെഞ്ച് പിടയ്ക്കുന്ന കുറിപ്പുകളോടെയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. മാസ്‍ക് അണിഞ്ഞ രണ്ട് പേര്‍ വിശ്രമിക്കുമ്പോള്‍ എടുത്തതാണ് ആദ്യ സെല്‍ഫി. രണ്ടാമത്തേത് ആശുപത്രി മുറിയില്‍ നില്‍ക്കുന്ന ഡോക്ടറുടെ ചിത്രവും.
ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്'ഇരുപത്തിയെട്ടുകാരിയായ ഡോക്ടറുടെ പേര് മനീഷ പാട്ടീല്‍ എന്നാണ്. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് പിടിപെട്ടാണ് ഡോക്ടര്‍ മരിച്ചത്' എന്ന് ഒരു ട്വീറ്റില്‍ നല്‍കിയിരിക്കുന്നു.

ചില ഫേസ്‍ബുക്ക് പോസ്റ്റുകളില്‍ പറയുന്നത് മറ്റൊരു കാര്യമാണ്. '188 കൊവിഡ് രോഗികളെ ചികിത്സിക്കുകയും ഭേദപ്പെടുത്തുകയും ചെയ്തു ഡോ. മനീഷ പാട്ടീല്‍. എന്നാല്‍ സ്വന്തം ആരോഗ്യത്തിന്‍റെ കാര്യം വന്നപ്പോള്‍, സംരക്ഷിക്കാന്‍ ഡോക്ടര്‍ക്കായില്ല'.
പ്രചാരണങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞുപ്രചരിക്കുന്ന പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാണ്‍പൂരില്‍ നിന്നുള്ള ഡോ. റിച്ച രജ്പുതിന്‍റെ ചിത്രമാണ് തെറ്റായ തലക്കെട്ടുകളില്‍ പ്രചരിക്കുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് നടത്തുകയാണ് ഡോ. റിച്ച രജ്പുത്.
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഡോ. റിച്ച രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്റര്‍ വീഡിയോയിലൂടെയുള്ള തന്‍റെ പ്രതികരണത്തില്‍ വിവാദ ചിത്രവും അവര്‍ ചേര്‍ത്തിട്ടുണ്ട്.
'സാമൂഹ്യമാധ്യമങ്ങളില്‍ ‍ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രം ചിലയാളുകള്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുകയാണ്. എനിക്ക് നൂറുകണക്കിന് സന്ദേശങ്ങള്‍ ലഭിച്ചു. എന്‍റെ പേര് റിച്ച രജ്പുത് എന്നാണെന്ന് ഇതിനാല്‍ വ്യക്തമാക്കുകയാണ്'.
'താന്‍ കാണ്‍പൂരില്‍ നിന്നാണെന്നും സുഖമായിരിക്കുന്നതായും ഡോക്ടര്‍ റിച്ച പറഞ്ഞു. കൊവിഡ് രോഗികളുമായി നേരിട്ട് ഇടപെട്ടിരുന്നില്ല. രോഗികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് ഓണ്‍ലൈനായി നല്‍കുക മാത്രമാണ് ചെയ്യുന്നത്' എന്നും ഡോ. റിച്ച വ്യക്തമാക്കി.
വ്യാജ ചിത്രം പുറത്തിറങ്ങിയത് ഒരു ദിവസംകൊണ്ട്പ്രചരിക്കുന്ന ഫോട്ടോ ഞാന്‍ മുന്‍പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തതാണ്. ആരാണ് ഇപ്പോള്‍ വ്യാജ തലക്കെട്ടുകളില്‍ ഇത് പ്രചരിപ്പിച്ചത് എന്ന് വ്യക്തമല്ല എന്നും ഡോ. റിച്ച രജ്പുത് പറഞ്ഞു. 2020 ഏപ്രില്‍ 25നാണ് റിച്ച ചിത്രം ട്വീറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസമാണ് വ്യാജ തെറ്റായ കുറിപ്പോടെ ഇത് പലരും ഷെയര്‍ ചെയ്തത്.

Latest Videos

click me!