കണ്ണീര്‍ വീഴ്‍ത്തുന്ന തലക്കെട്ടില്‍ചിത്രം വൈറലായപ്പോള്‍'ഇര്‍ഫാന്‍ ഖാന്‍റെ അവസാന നിമിഷങ്ങള്‍' എന്ന കുറിപ്പോടെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍പ്രചരിക്കുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ളതാണ് ചിത്രം. മെഡിക്കല്‍ ഉപകരണങ്ങളെല്ലാം ചിത്രത്തില്‍ കാണാം.ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും ചിത്രം വൈറലായി.
ഇര്‍ഫാന്‍റെ ആരാധകര്‍ ഷെയര്‍ ചെയ്യുക മാത്രമല്ല, ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ഈ ചിത്രം വാര്‍ത്തയ്‍ക്കൊപ്പം നല്‍കുകയും ചെയ്തു. ഇതോടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം വൈറലാവുകയായിരുന്നു. നൂറുകണക്കിന് പേരാണ് ഈ ചിത്രം പങ്കുവെച്ചത്.
എന്നാല്‍ പ്രചരിക്കുന്ന ചിത്രം ഇര്‍ഫാന്‍ ഖാന്‍റേത് അല്ല എന്നതാണ് വസ്തുത. രോഗശയ്യയില്‍ കിടക്കുന്ന ഒരാളുടെ തലയുടെ സ്ഥാനത്ത് ഇര്‍ഫാന്‍ ഖാന്‍റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.
റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ തെളിഞ്ഞത്2015 ഫെബ്രുവരി 13ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ നിന്നുള്ളതാണ് ഒറിജിനല്‍ ചിത്രമെന്ന് ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ തെളിഞ്ഞു. അമേരിക്കയില്‍ വെച്ച് പൊലീസ് മര്‍ദനമേറ്റ് ശരീരം പാതി തളര്‍ന്ന ഇന്ത്യക്കാരന്‍സുരേഷ്ഭായ് പട്ടേലിന്‍റെ ചിത്രമാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.
സുരേഷ്ഭായ് പട്ടേലിനെമര്‍ദ്ദിച്ച സംഭവം വലിയ കോളിളക്കമാണ് ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധത്തില്‍ സൃഷ്ടിച്ചത്.ഇന്ത്യയിലെ മുന്‍നിര ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളുമെല്ലാം ഈ വാര്‍ത്ത അന്ന് വലിയ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും വലിയ പ്രധാന്യത്തോടെ വാര്‍ത്ത നല്‍കി.
എഡിറ്റിംഗ് നടന്നത് സുവ്യക്തം! എന്നിട്ടും...രോഗിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണവും സമീപത്തെ മേശയിലുള്ള ഫയലുമൊക്കെ ഇരു ചിത്രങ്ങളും തമ്മിലുള്ള സാമ്യത വ്യക്തമാക്കുന്നു. എഡിറ്റിംഗ് നടന്നതായും ചില മായ്‍ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും ഒറ്റനോട്ടത്തില്‍ തന്നെ പ്രകടമാണെങ്കിലും ഷെയര്‍ ചെയ്തവരാരും ഇത് ശ്രദ്ധിച്ചില്ല.
ഇര്‍ഫാന്‍ ഖാന്‍: അഭിനയത്തിലെ 'കിംഗ് ഖാന്‍'മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് ഇര്‍ഫാന്‍ ഖാന്‍ മരണമടഞ്ഞത്. സംവിധായകന്‍ ഷൂജിത് സര്‍ക്കാരാണ് ഇര്‍ഫാന്‍ ഖാന്‍റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഭാഷാഭേദമന്യേ ഇന്ത്യന്‍ സിനിമാ മേഖലയിലെ മിക്ക താരങ്ങളും രാഷ്‍ട്രീയ നേതാക്കളും അടക്കമുള്ളവര്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികളുമായി എത്തിയിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 2018ല്‍അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് 'അംഗ്രേസി മീഡിയം' എന്ന സിനിമ പൂര്‍ത്തിയാക്കി. കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു റിലീസ്.
'അംഗ്രേസി മീഡിയം' ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്ന് അകന്നുനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍.
1988ല്‍ സലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇര്‍ഫാന്‍ ഖാന്‍റെ അരങ്ങേറ്റം. ഹോളിവുഡിലെ ഇന്ത്യന്‍ മുഖമായി പിന്നീട് പേരെടുത്തു. ദ അമേസിംഗ് സ്പൈഡർമാൻ(2012), ലൈഫ് ഓഫ് പൈ(2012), ജുറാസിക് വേൾഡ്(2015), ഇൻഫെർനോ (2016) എന്നീ ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പാൻ സിംഗ് തോമർ(2012). ദി ലഞ്ച്ബോക്സ്(2013), പിക്കു(2015), തൽവാർ(2015) തുടങ്ങിയ ഇന്ത്യന്‍ സിനിമകള്‍ കയ്യടിവാങ്ങി.
പാൻ സിംഗ് തോമറിലെഅഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.