'മികച്ച തിയറ്റര്‍ അനുഭവം, യഥാര്‍ഥ ജീവിതത്തിലെ നായകൻമാര്‍ക്ക് സല്യൂട്ട്', അജയ് ദേവ്‍ഗണ്‍ ചിത്രം കണ്ട് കാജോള്‍

First Published | Aug 13, 2021, 4:12 PM IST

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ ഇന്നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ വൈകുന്നേരം 5.35ന് ആണ് പ്രദര്‍ശനത്തിന് എത്തുക എന്നാണ് അറിയിച്ചത്. സിനിമയുടെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമ കണ്ട കാജല്‍ പറഞ്ഞ അഭിപ്രായങ്ങളും ഫോട്ടോകളുമാണ് ചര്‍ച്ചയാകുന്നത്.

ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യയുടെ പ്രമേയം 1971ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധമാണ്.

അഭിഷേക് ദുധൈയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.
 

ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യയുടെ പ്രത്യേക പ്രദര്‍ശനം തിയറ്ററില്‍ നിന്ന് തന്നെ കാജോള്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു.

വളരെ മികച്ച തിയറ്റര്‍ അനുഭവമായിരുന്നുവെന്നാണ് കുടുംബത്തോടൊപ്പം സിനിമ കണ്ട കാജോള്‍ പ്രതികരിച്ചത്.

നമ്മുടെ സുരക്ഷയ്‍ക്ക് വേണ്ടി പോരാടുന്ന യഥാര്‍ഥ ജീവിതത്തിലെ നായകൻമാര്‍ക്ക് സല്യൂട്ട് എന്നും കാജോള്‍ പറയുന്നു.
 

സഞ്‍ജയ് ദത്ത്, നോറ, ശാരദ് ഖേല്‍കര്‍, പ്രണിത സുഭാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

സോനാക്ഷി സിൻഹയാണ് ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയില്‍നായികയായി എത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!