കണക്കിന് 150 ല്‍ 126 മാര്‍ക്കാണ് കിട്ടിയത് എന്നാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. 1994ല്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഡിസ്റ്റിംഗ്‍ഷനോടെ വിദ്യാ ബാലൻ പാസായിരുന്നു.
undefined
ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്ന ശകുന്തളാ ദേവിയെ പോലെ പ്രതിഭയായിരുന്നില്ല താൻ എന്ന് വിദ്യാ ബാലൻ പറയുന്നു. എന്നാല്‍ താൻ നല്ല വിദ്യാര്‍ഥിയായിരുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു.
undefined
സയൻസിന് വിദ്യാബാലന് 100ല്‍ 128ഉം ഇംഗ്ലീഷില്‍ 100ല്‍ 78ഉം ഫ്രഞ്ചിന് 100ല്‍ 87ഉം മാര്‍ക്കാണ് വിദ്യാ ബാലൻ നേടിയത്.
undefined
കണക്കുകളുടെ ലോകത്തെ ഇന്ത്യൻ റാണിയായിരുന്നു ശകുന്തള ദേവി. കണക്കുകൂട്ടലുകളുടെ വേഗതയില്‍ ലോകത്തെ തന്നെ അമ്പരപ്പിച്ച പ്രതിഭ. കണക്കുകൂട്ടലുകളില്‍ മാത്രവുമായിരുന്നില്ല ശകുന്തള ദേവിയുടെ ജീവിതം. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായി. ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിയപ്പോള്‍ നായികയായ വിദ്യാ ബാലനും ഏറെ പ്രശംസ കിട്ടി. നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബർ നാലിനാണ് ശകുന്തളാ ദേവിയുടെ ജനനം. സര്‍ക്കസുകാരനായ പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ കാട്ടിയായിരുന്നു കണക്കുകളുമായി ചെറുപ്പത്തിലേ ശകുന്തളാ ദേവി കൂട്ടുകൂടിയത്. മൈസൂർ സർവ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.
undefined
മലയാളിയായ അനു മേനോനാണ് ശകുന്തളാ ദേവി സിനിമ സംവിധാനം ചെയ്‍തത്.
undefined
വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിച്ചത് സാന്യ മല്‍ഹോത്രയായിരുന്നു. ശകുന്തളാ ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് സാന്യ മല്‍ഹോത്ര അഭിനയിച്ചത്.
undefined