'പണം വന്നില്ല, ദളപതി 69' നിന്നു പോകുമോ?': വിജയ് അവസാന പടം വഴിക്കാകുമോ, ആരാധകര്‍ ‌ഞെട്ടലില്‍ !

First Published | Nov 10, 2024, 9:18 PM IST

അതേ സമയം  ദളപതി 69 നിര്‍മ്മാണം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നാണ് പുതിയ വിവരം. 

ചെന്നൈ: ഗോട്ട് എന്ന ചിത്രത്തിന് ശേഷം വിജയ് ഇപ്പോള്‍ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ൽ അഭിനയിച്ച് വരുകയാണ്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പുള്ള വിജയിയുടെ അവസാന ചിത്രമായിരിക്കും ഇതെന്ന് ഇതിനകം പ്രഖ്യാപിച്ചതാണ്. ബോബി ഡിയോൾ, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിങ്ങനെ വലിയ താരനിര തന്നെ ഈ പ്രോജക്റ്റിൽ വിജയ്ക്കൊപ്പമുണ്ട്. പൂജാ ഹെഗ്‌ഡെയാണ് നായികയായി അഭിനയിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.

Thalapathy 69 Movie

ഈ ചിത്രത്തിനായി വിജയ്ക്ക് 200 കോടിക്ക് മുകളിലും, പൂജാ ഹെഗ്‌ഡെയ്ക്ക് 6 കോടിയുമാണ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വിജയ്‌യുടെ കഥാപാത്രം ഒരു രാഷ്ട്രീയക്കാരനെയാണ് അവതരിപ്പിക്കുന്നതെന്ന് തമിഴ് സിനിമ വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
 


actor vijay resumes thalapathy 69 movie shoot after tvk state convention

കഴിഞ്ഞ മാസം പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഗാന രംഗങ്ങളാണ് ഷൂട്ട് ചെയ്തത് എന്നാണ് വിവരം. ശേഖര്‍ മാസ്റ്ററാണ് ചിത്രത്തിന്‍റെ കൊറിയോഗ്രാഫറായി എത്തിയത്. 

Thalapathy 69 upcoming Vijay film update out

ഇതിനെ തുടർന്ന് രണ്ടാം ഘട്ട ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഇത് വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തെ ചുറ്റിപറ്റി വരുന്നത്. തമിഴ്നാട് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി കഴിഞ്ഞു വിജയ്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
 

Thalapathy 69 movie

അതേ സമയം  ദളപതി 69 നിര്‍മ്മാണം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നാണ് പുതിയ വിവരം. ചിത്രീകരണം നിർത്തിവെച്ചേക്കാവുന്ന നിലയിലേക്ക് സാമ്പത്തിക പ്രശ്നം മാറിയെന്നാണ് ചില തമിഴ് സൈറ്റുകളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ വലിയൊരു തുക ഫിനാഷ്യര്‍മാരില്‍ നിന്നും വാങ്ങി ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് വിവരം.  

ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ?, സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു

ദളപതി 69 നിർമ്മിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസ് തമിഴ് സിനിമ രംഗത്തെ നിരവധി നിർമ്മാതാക്കൾക്കുള്ള പ്രോജക്റ്റുകൾക്ക് ധനസഹായം നൽകിയിരുന്നു. കെവിഎൻ 250 കോടി രൂപയിൽ കൂടുതൽ വായ്പ നൽകിയിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗവും ഇതുവരെ തിരിച്ചെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കുടിശ്ശിക ഫണ്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെവിഎൻ ദളപതി 69 നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്.

ദളപതി 69 പൂർത്തിയാക്കുന്നതിലെ സാമ്പത്തിക പ്രശ്നങ്ങള്‍ താല്‍കാലികമായി പരിഹരിക്കാന്‍ മധുര ആസ്ഥാനമായുള്ള ഫിലിം ഫിനാൻഷ്യർ അൻബുസെല്‍വനില്‍ നിന്ന് കെവിഎൻ പ്രൊഡക്ഷൻസ് വായ്പ തേടുന്നതായാണ് റിപ്പോർട്ട്. ഈ തുക ലഭിച്ചാല്‍ ഷെഡ്യൂൾ ചെയ്തതുപോലെ സിനിമ തുടരാനും പൂർത്തിയാക്കാനും നിര്‍മ്മാതക്കള്‍  പദ്ധതിയിടുകയാണെന്നും, എന്നാല്‍ ഇത് ലഭിച്ചില്ലെങ്കില്‍ പടം ചിലപ്പോള്‍ താല്‍ക്കാലികമായി നിന്നുപോകാന്‍ ഇടയുണ്ടെന്നാണ് വിവരം. 

പ്രതിഫലത്തില്‍ ഒന്നാമനോ?, അവസാന ചിത്രത്തിന് എത്രയാണ് വിജയ്‍ക്ക് പ്രതിഫലം?, തുക ഞെട്ടിക്കുന്നത്

Latest Videos

click me!