കിലോമീറ്ററുകളോളും ദൂരം കാല്‍നടയായി സഞ്ചരിക്കുന്ന മൂസ വൃക്ഷത്തണലിലും കടത്തിണ്ണകളിലുമാണ് കിടന്നുറക്കം. എന്നാല്‍, ആ യാത്രയിലുട നീളം അദ്ദേഹം എന്തിനെയോ അന്വേഷിക്കുകയാണ്.
അലച്ചിലിന്‍റെ ക്ഷീണത്തേക്കാള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ തിളക്കമാണ് കാണാനുള്ളത്. ക്ഷീണം ശരീരത്തിന് മാത്രം. ഈ യാത്ര എന്തോ ലക്ഷ്യത്തിലേക്കുള്ളതാണന്ന് മുഖഭാവത്തിലൂടെ വ്യക്തം.
'മൂസ'യുടെ പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടുകൊണ്ട് പ്രേക്ഷകരില്‍ ആകാംഷ ഉയര്‍ത്തിയിരിക്കുകയാണ് മേ ഹൂ മൂസയുടെ അണിയറ പ്രവര്‍ത്തകര്‍.
സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രമാണ് 'മൂസ'. സൈനിക പശ്ചാത്തലമുള്ള മൂസ ഇപ്പോള്‍ സൈന്യത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്.
സമൂഹത്തിന്‍റെ മുന്നിലേക്ക് അസ്വസ്ഥകരമായ നിരവധി ചോദ്യ ശരങ്ങൾ ഇട്ടുകൊണ്ടാണ് 'മൂസ'യെ ജിബു ജേക്കബ് അവതരിപ്പിക്കുന്നത്. ദില്ലി ,ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് മേ ഹൂം മൂസയുടെ ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്.
സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നു. സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
രചന - രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്‍ണുനാരായണൻ ഛായാഗ്രഹണവും സൂരജ് ഈഎസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സജിത് ശിവഗംഗ . മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂ - ഡിസൈൻ - നിസ്സാർ റഹ്‍മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്‍കർ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‍സ് - ഷബിൽ, സിന്റെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - സഫി ആയൂർ.
പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. കോൺഫിഡന്‍റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെപ്റ്റംബർ മുപ്പതിന് സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ - അജിത് വി ശങ്കർ.