പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക രഞ്‍ജിനി ജോസ്

First Published | Sep 9, 2021, 11:41 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് രഞ്‍ജിനി ജോസ്. ഇപോള്‍ ഇൻസ്റ്റാഗ്രാമിലും സജീവമായി ഇടപെടാറുണ്ട് രഞ്‍ജിനി ജോസ്. രഞ്‍ജിനി ജോസിന്റെ  ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തന്റെ പുതിയൊരു ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് രഞ്‍ജിനി ജോസ്.

മേലേവാര്യത്തെ മാലാഖ കുട്ടികളെന്ന ചിത്രത്തില്‍ ഗാനമാലപിച്ചാണ് രഞ്‍ജിനി ജോസ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
 

രണ്ടായിരത്തില്‍ ഗായിക ചിത്രയ്‍ക്ക് ഒപ്പം ഗാനമാലപിച്ചായിരുന്നു മലയാള സിനിമയില്‍ രഞ്‍ജിനി ജോസിന്റെ തുടക്കം.
 


രഞ്‍ജിനി ജോസ് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ഒട്ടേറെ മികവുറ്റ ഗാനങ്ങള്‍ ആലപിക്കുകയും ആരാധകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്‍തു.

സാമൂഹ്യമാധ്യമത്തില്‍ അടുത്ത കാലത്ത് സജീവമായി ഇടപെടുകയും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കുകയും ചെയ്യുന്ന ഒരു ഗായിക കൂടിയാണ് രഞ്‍ജിനി ജോസ്.

വേറിട്ട രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോഷൂട്ടുകളുമായി രഞ്‍ജിനി ജോസ് എത്തുകയും അത് ഹിറ്റായി മാറുകയും ചെയ്യാറുണ്ട്.

ഇത്തവണയും ഗായിക രഞ്‍ജിനി ജോസ് പങ്കുവെച്ച ഫോട്ടോഷൂട്ടുകള്‍ അത്തരത്തില്‍ വേറിട്ട് നില്‍ക്കുകയും ഹിറ്റായി മാറുകയും ചെയ്യുകയാണ്.

രഞ്‍ജിനി ജോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഡേയ്‍സി ഡേവിഡ് ആണ്. അടുത്തകാലത്ത് നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് പകര്‍ത്തിയ ആളാണ് ഡേയ്‍സി ഡേവിഡ്.

ചലച്ചിത്ര ഗായികയെന്ന നിലയില്‍ മാത്രമല്ല അഭിനേതാവായും രഞ്‍ജിനി ജോസ് മലയാളത്തിലെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുണ്ട്.

റെഡ് ചില്ലീസ്, ദ്രോണ  2010 തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ രഞ്‍ജിനി ജോസ് അഭിനയിക്കുകയും മികവ് കാട്ടുകയും ചെയ്‍തിട്ടുണ്ട്.
 

Latest Videos

click me!